റാന്നി : കഞ്ചാവ് ഉപയോഗിച്ചതിനും കൈവശം സൂക്ഷിച്ചതിനും രണ്ട് യുവാക്കളെ റാന്നി പോലീസ് പിടികൂടി. ഐത്തല മങ്കുഴി മുക്കിൽ ഇന്ന് ഉച്ചക്ക് ഒന്നരയോടെ എസ് ഐ കൃഷ്ണകുമാറിന്റെ നേതൃത്വത്തിൽ വാഹന പരിശോധന നടത്തുന്നതിനിടെയാണ് 3 ഗ്രാം കഞ്ചാവ് പിടിച്ചെടുത്തത്.
റാന്നി കരികുളം തേമ്പാറ കുഴി വീട്ടിൽ ശരത്ത് (30)ആണ് കഞ്ചാവുമായി അറസ്റ്റിലായത്. ഇയാൾക്ക് ഒപ്പമുണ്ടായിരുന്ന റാന്നി ആനത്തടം മനു (27) കഞ്ചാവ് ഉപയോഗിച്ചതിന് അറസ്റ്റിലായി. ജില്ലാ പോലീസ് മേധാവിയുടെ നിർദേശപ്രകാരം ജില്ലയിൽ പോലീസ് സ്റ്റേഷനുകളുടെയും ഡാൻസാഫ് ടീമിന്റെയും നേതൃത്വത്തിൽ പ്രത്യേക പരിശോധനകൾ തുടരുകയാണ്.