Sunday, October 11, 2026
No menu items!

subscribe-youtube-channel

HomeHealthവീട്ടിലെ പ്രസവം,...

വീട്ടിലെ പ്രസവം, സാമൂഹ മാധ്യമങ്ങളിലൂടെയുള്ള തെറ്റായ പ്രചരണം കുറ്റകരം : മന്ത്രി വീണാ ജോർജ്

തിരുവനന്തപുരം : വീട്ടിലെ പ്രസവത്തെപ്പറ്റി സമൂഹ മാധ്യമങ്ങളിലൂടെയുള്ള തെറ്റായ പ്രചരണങ്ങൾ കുറ്റകരമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. അശാസ്ത്രീയ മാർഗങ്ങളിലൂടെയുള്ള പ്രസവം അമ്മയുടേയും കുഞ്ഞിന്റേയും ജീവന് ഭീഷണിയാണ്. അതിനാൽ പൊതുജനാരോഗ്യ നിയമ പ്രകാരവും ഭാരതീയ ന്യായ സംഹിത വകുപ്പുകൾ പ്രകാരവും നടപടി സ്വീകരിക്കുന്നതാണ്.

സംസ്ഥാനത്ത് പ്രതിവർഷം 400 ഓളം പ്രസവങ്ങൾ വീട്ടിൽ വച്ച് നടക്കുന്നതായാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. കഴിഞ്ഞവർഷം ഏപ്രിൽ മുതൽ ഈ വർഷം ഫെബ്രുവരി വരെ ആകെ 2,94,058 പ്രസവങ്ങളാണ് നടന്നത്. അതിൽ 382 പ്രസവങ്ങൾ വീട്ടിലാണ് നടന്നത്. അതിഥി തൊഴിലാളികളുടെ ഇടയിലും ആദിവാസി മേഖലയിലും വീട്ടിലെ പ്രസവം നടക്കുന്നുണ്ട്. ഇതിന്റെ കാര്യ കാരണങ്ങളെക്കുറിച്ച് വിശദമായി പഠിച്ച് തുടർ നടപടികൾ സ്വീകരിക്കാൻ നിർദേശം നൽകി. ചികിത്സ നിഷേധിക്കുന്നത് കുറ്റകരമാണെന്നും മന്ത്രി വ്യക്തമാക്കി.സോഷ്യൽ മീഡിയയിലൂടേയും യൂട്യൂബിലൂടെയും തെറ്റായ ആരോഗ്യ വിവരങ്ങൾ നൽകുന്നവർക്കെതിരെ നടപടി സ്വീകരിക്കാനും മന്ത്രി നിർദേശം നൽകി.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

ആനന്ദേശ്വരം ശിവക്ഷേത്രത്തിൽ മഹാസർപ്പബലി  ജൂലൈ 15 ന്

തിരുവല്ല : കാവുംഭാഗം ആനന്ദേശ്വരം ശിവക്ഷേത്രത്തിൽ മഹാസർപ്പബലി  ജൂലൈ 15 ന് നടക്കും. ക്ഷേത്രം മേൽശാന്തിയും ഭരണസമതി പ്രസിഡന്റുമായ റ്റി കെ ശ്രീധരൻ നമ്പൂതിരിയുടെ മുഖ്യ കാർമ്മികത്വത്തിൽ ചടങ്ങുകൾ നടക്കുക. ക്ഷേത്രത്തിൽ രാവിലെ...

ശബരിമല സ്വർണക്കൊള്ള : എ പത്മകുമാറിനെ ആറന്മുളയിലെ എൽഡിഎഫ് പദവിയിൽ നിന്ന് നീക്കി

പത്തനംതിട്ട: ശബരിമല സ്വർണക്കൊള്ള കേസ് പ്രതി ‌‌‌എ പത്മകുമാറിനെ ആറന്മുളയിലെ എൽഡിഎഫ് പദവിയിൽ നിന്ന് നീക്കി. ആറന്മുള മണ്ഡലം തെരഞ്ഞെടുപ്പ് കമ്മറ്റി സെക്രട്ടറിയായിരുന്നു. സിപിഎം ജില്ലാ സെക്രട്ടേറിയറ്റ് അംഗം ഓമല്ലൂർ ശങ്കരനാണ് പകരം...
- Advertisment -

Most Popular

- Advertisement -