തൊടുപുഴ : ഹൈബ്രിഡ് കഞ്ചാവുമായി സിനിമാ മേക്കപ്പ്മാൻ പിടിയിൽ. ആർ. ജി.വയനാടൻ എന്നറിയപ്പെടുന്ന രഞ്ജിത്ത് ഗോപിനാഥാണ് പിടിയിലായത്. ഇടുക്കി മൂലമറ്റം എക്സൈസാണ് കാഞ്ഞാറിൽ നിന്ന് ഇയാളെ പിടികൂടിയത്. ഇയാളുടെ പക്കൽ നിന്ന് 45 ഗ്രാം കഞ്ചാവ് പിടിച്ചെടുത്തു. അട്ടഹാസം എന്ന സിനിമയുടെ ലോക്കേഷനിലേക്ക് പോകുന്നതിനിടെയാണ് പിടികൂടിയത്. സിനിമയുടെ ഷൂട്ടിംഗ് നടക്കുന്നത്. ലൊക്കേഷനിൽ ലഹരി ഉപയോഗിക്കുന്നുണ്ടെന്ന രഹസ്യവിവരം ലഭിച്ചതനുസരിച്ച് എക്സൈസ് നടത്തിയ പരിശോധനയിലാണ് പ്രതിയെ പറ്റി വിവരം ലഭിച്ചത്.