തിരുവല്ല : നെടുമ്പ്രം ഗ്രാമപഞ്ചായത്ത്തല പഠനോത്സവം പൊടിയാടി ഗവൺമെൻറ് എൽപി സ്കൂളിൽ വച്ച് നടന്നു.സ്കൂളിലെ കുട്ടികളുടെ ഒരു വർഷത്തെ മികവിന്റെ മുഴുവൻ ആവിഷ്കാരണം സംഘടിപ്പിച്ചു.നിറച്ചാർത്ത് എന്ന പേരിൽ സർഗാത്മക ഡയറി,ഒന്നാം ക്ലാസ് വിദ്യാർത്ഥികളുടെ സംയുക്ത ഡയറി പ്രകാശനം,കുട്ടികളുടെ വൈവിധ്യമാർന്ന പഠനവിഷ്കാരങ്ങളുടെ അവതരണം,മികവ് പ്രദർശനം,ഡിജിറ്റൽ പ്രസന്റേഷൻ എന്നിവ നടത്തി.
പിടിഎ പ്രസിഡൻറ് ആശ മോഹൻ അധ്യക്ഷയായ യോഗം പഞ്ചായത്ത് പ്രസിഡൻറ് പ്രസന്നകുമാരി ഉദ്ഘാടനം ചെയ്തു .പഞ്ചായത്ത് വൈസ് പ്രസിഡൻറ് ശൈലേഷ് മങ്ങാട്ട് മുഖ്യപ്രഭാഷണം നടത്തി .വിവിധ സ്റ്റാൻഡിങ് കമ്മിറ്റിയുടെ അധ്യക്ഷന്മാർ ,പഞ്ചായത്ത് അംഗങ്ങൾ ,ബ്ലോക്ക് പ്രോഗ്രാം കോർഡിനേറ്റർ,സി ആർ സി കോഡിനേറ്റർ ,ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ എന്നിവർ പങ്കെടുത്തു