ആലപ്പുഴ : തകഴിയിൽ അമ്മയും മകളും ട്രെയിനിനു മുന്നിൽ ചാടി ജീവനൊടുക്കി.തകഴി കേളമംഗലം വിജയ നിവാസില്‍ പ്രിയ (46), മകള്‍ കൃഷ്ണപ്രിയ (15) എന്നിവരാണ് മരിച്ചത്. പ്രിയ വീയപുരം പഞ്ചായത്തിലെ ഹെഡ് ക്ലർക്കാണ്. വ്യാഴാഴ്ച ഉച്ചയ്ക്ക് രണ്ടു മണിയോടെ തകഴി ഗവ .ആശുപത്രി ലെവല്‍ ക്രോസിന് സമീപം സ്കൂട്ടറിലെത്തിയ പ്രിയയും മകളും സ്‌കൂട്ടര്‍ റോഡില്‍വെച്ച് അതുവഴി വന്ന മെമു ട്രെയിനിനു മുന്നിലേക്ക് എടുത്തു ചാടുകയായിരുന്നു. കുടുംബ പ്രശ്നങ്ങളാണ് ആത്മഹത്യയ്ക്ക് പിന്നിലെന്നാണ് സൂചന