Tuesday, March 18, 2025
No menu items!

subscribe-youtube-channel

HomeNewsക്രിപ്റ്റോ കറൻസി...

ക്രിപ്റ്റോ കറൻസി ഓൺലൈൻ തട്ടിപ്പ്:   ലക്ഷങ്ങൾ തട്ടിയ പ്രതി  പോലീസ് പിടിയിൽ

പന്തളം : ക്രിപ്റ്റോ കറൻസി ഓൺലൈൻ ട്രേഡിങ്ങിന്റെ പേരിൽ  ലക്ഷങ്ങൾ തട്ടിയ പ്രതി പന്തളം പോലീസിന്റെ പിടിയിൽ. മലപ്പുറം കാളികാവ് അഞ്ചച്ചവടി വെള്ളയൂർ വെന്താളം പടി പിലാക്കൽ ഹൗസിൽ ജിൻഷിദ് (21) ആണ് അറസ്റ്റിലായത്. ക്രിപ്റ്റോ കറൻസി ഓൺലൈൻ ട്രേഡിങ്ങിന്റെ പേരിൽ 12,17,697 രൂപ തട്ടിയെടുക്കുക ആയിരുന്നു.

ടെലിഗ്രാം ആപ്ലിക്കേഷൻ വഴി അയച്ചുകൊടുത്ത ലിങ്കിലൂടെ നേഹ എന്ന ടെലിഗ്രാം അക്കൗണ്ടിൽ നിന്നും ബന്ധപ്പെട്ട് മോജ് എന്ന ആപ്പ് ഡൌൺലോഡ് ചെയ്യിപ്പിച്ചശേഷം, ക്രിപ്റ്റോ കറൻസി ഓൺലൈൻ ട്രേഡിങ്ങിൽ ലാഭം നൽകാമെന്ന് പറഞ്ഞു വിശ്വസിപ്പിച്ച് പന്തളം മങ്ങാരം സ്വദേശിയെയാണ് ഇയാൾ കബളിപ്പിച്ചത്.

കഴിഞ്ഞവർഷം നവംബർ 6 നും 14 നുമിടയിലുള്ള കാലയളവിൽ ഇദ്ദേഹത്തിന്റെ പന്തളം തോന്നല്ലൂർ എസ് ബി ഐ ശാഖയിലെ അക്കൗണ്ടിൽ നിന്നും, അടൂർ ഇസാഫ് ബാങ്ക് അക്കൗണ്ടിൽ നിന്നും പല തവണകളായി ഇത്രയും തുക അയച്ചുവാങ്ങിയിട്ട് തിരികെനൽകാതെ കബളിപ്പിക്കുകയായിരുന്നു.

പോലീസ് ഇൻസ്‌പെക്ടർ ടി ഡി പ്രജീഷിന്റെ നേതൃത്വത്തിലാണ് അന്വേഷണം നടത്തി പ്രതിയെ പിടികൂടിയത്. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

ഖാദിയില്‍ 30 ശതമാനം റിബേറ്റ്

ആലപ്പുഴ: ഖാദിയില്‍ 30 ശതമാനം റിബേറ്റ്. മുഹറത്തോടനുബന്ധിച്ച് ജൂലൈ 15 വരെ (അവധി ദിവസമായ 14 ഒഴികെ) പ്രവര്‍ത്തി ദിവസങ്ങളില്‍ ഖാദി തുണിത്തരങ്ങള്‍ക്ക് 30 ശതമാനം പ്രത്യേക ഗവണ്‍മെന്റ് റിബേറ്റ് ഉണ്ടാകും. കേരള...

രഞ്ജിത്തിനെ ചലച്ചിത്ര അക്കാദമി ചെയർമാൻ സ്ഥാനത്ത് നിന്ന് മാറ്റണം –  കെ സുധാകരൻ

തിരുവനന്തപുരം : നടിയോട് മോശമായി പെരുമാറിയ രഞ്ജിത്തിനെ ചലച്ചിത്ര അക്കാദമി ചെയർമാൻ സ്ഥാനത്ത് നിന്ന് മാറ്റണമെന്നും രഞ്ജിത്തിനെതിരെ അന്വേഷണം നടത്തണമെന്നും കെ പി സി സി പ്രസിഡണ്ട്  കെ സുധാകരൻ. ആരോപണ വിധേയർ പിണറായി...
- Advertisment -

Most Popular

- Advertisement -