ന്യൂഡൽഹി : മഹാകുംഭമേള മഹാ വിജയമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. 66 കോടി ഭക്തർ പങ്കെടുത്ത കുംഭമേളയുടെ മികച്ച സംഘാടനം ആഗോളതലത്തിൽ ഭാരതത്തിന്റെ യശ്ശസ് ഉയർത്തി. ഇന്ത്യ എന്തെന്ന് ലോകത്തെ ബോധ്യപ്പെടുത്താൻ കഴിഞ്ഞുവെന്നും രാജ്യത്തെ ജനങ്ങളുടെ ഐക്യം ശക്തിപ്പെടുത്തിയെന്നും ലോക്‌സഭയിൽ അദ്ദേഹം പറഞ്ഞു. മഹാകുംഭമേളയുടെ മഹാവിജയത്തിനായി യത്നിച്ച എല്ലാവർക്കും പ്രധാനമന്ത്രി നന്ദി പറഞ്ഞു.