Tuesday, November 10, 2026
No menu items!

subscribe-youtube-channel

HomeNewsKonniവ്യായാമം കുറയുന്നെന്ന...

വ്യായാമം കുറയുന്നെന്ന കണ്ടെത്തൽ:ആനകളെ പുറത്തിറക്കി നടത്തി തുടങ്ങി

പത്തനംതിട്ട: കോന്നി ഇക്കോ ടൂറിസം കേന്ദ്രത്തിലെ സമയക്രമത്തിൽ മാറ്റംവരുത്തിയതിനുപുറമേ ആനകളെ പുറത്തിറക്കി നടത്തി തുടങ്ങി.ജൂൺ മുതൽ കോന്നി ആനത്താവളത്തിന് തിങ്കളാഴ്ചകളിൽ അവധി നൽകാനും തീരുമാനിച്ചു.

കോന്നി ഇക്കോ ടൂറിസം കേന്ദ്രത്തിൻ്റെ ഭാഗമായ കോന്നി ആനത്താവളത്തിലെ ആനകൾക്ക് വ്യായാമക്കുറവ് ഉണ്ടെന്ന് കണ്ടെത്തിയതിനെത്തുടർന്നാണ് ആനകളെ ആനത്താവളത്തിലെ സ്ഥിര നടത്തത്തിനു പുറമേ കോന്നി -ചന്ദനപ്പള്ളി റോഡിൽ നടത്തുന്നത്. 

കോന്നിയിൽ നിന്ന് കുമ്മണ്ണൂരിലേക്ക് ആനകളെ നടത്തിക്കൊണ്ടു പോകുന്നതിനു മുന്നോടിയായി പരിശീലനം എന്ന നിലയിലാണ് ഒരാഴ്ച്ചയായി ഇപ്പോഴത്തെ നടത്തം. ആനക്കൂട്ടിൽ കൊച്ചയ്യപ്പൻ എന്ന കുട്ടിക്കൊമ്പൻ മുതൽ രണ്ട് കൊമ്പനാനകളും മൂന്ന് പിടയാനകളുമായി അഞ്ചാനകളാണ് ആകെയുള്ളത്.

ആനകളുടെ വ്യായാമത്തിന്റെ ഭാഗമായി ആനത്താവളത്തിലെ സമയക്രമത്തിലും വനംവകുപ്പ്  മാറ്റം വരുത്തിയിട്ടുണ്ട്. രാവിലെ 9.30 മുതൽ 6.30 വരെയാണ് പുതുക്കിയ സമയക്രമം.ജൂൺ മുതൽ ആനകൾക്ക് കായിക പരിശീലനം നൽകാനും മറ്റുമായി കോന്നി ആനത്താവളത്തിന് തിങ്കളാഴ്ചകളിൽ അവധി നൽകാനും തീരുമാനിച്ചിട്ടുണ്ട്.

ഇക്കോടൂറിസം കേന്ദ്രത്തിലെ ആനകൾക്ക് കായിക അദ്ധ്വാനം കുറവാണെന്നും  ഇത് ആനകളുടെ ആരോഗ്യത്തിന് ദോഷകരമായി ബാധിച്ചു എന്ന കണ്ടെത്തലിനെത്തുടർന്നാണ് വ്യായാമത്തിനായി പുറത്തേക്കുള്ള നടത്തം ആരംഭിച്ചത്. 

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

നടി മീന ഗണേഷ് അന്തരിച്ചു

പാലക്കാട് : പ്രശസ്‌ത സിനിമ-സീരിയല്‍ നടി മീന ഗണേഷ് (81) അന്തരിച്ചു. പുലർച്ചെ ഷൊർണൂരിലെ സ്വകാര്യ ആശുപത്രിയിൽ വച്ചായിരുന്നു അന്ത്യം. മസ്തിഷ്‌കാഘാതം സംഭവിച്ചതിനെ തുടര്‍ന്ന് നാല് ദിവസമായി ചികിത്സയിലായിരുന്നു. നൂറിലേറെ മലയാള സിനിമകളിലും...

ശബരിമല സ്വർണക്കൊള്ള കേസിൽ പുരാവസ്തു കള്ളക്കടത്ത് സംഘത്തിന്റെ ബന്ധം അന്വേഷിക്കണം : രമേശ് ചെന്നിത്തല

തിരുവനന്തപുരം : ശബരിമല സ്വർണക്കൊള്ള കേസിൽ പുരാവസ്തു കള്ളക്കടത്ത് സംഘത്തിന്റെ ബന്ധം അന്വേഷിക്കണമെന്നാവശ്യപ്പെട്ട് കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല.ഇത് സംബന്ധിച്ച് പ്രത്യേക അന്വേഷണ സഘത്തെ നയിക്കുന്ന എഡിജിപി എച്ച്.വെങ്കടേഷിന് അദ്ദേഹം കത്തു നല്‍കി. ക്ഷേത്രങ്ങളില്‍...
- Advertisment -

Most Popular

- Advertisement -