നേപ്യിഡോ : മ്യാൻമറിലും തായ്‌ലൻഡിലും ഉണ്ടായ ഭൂകമ്പത്തിൽ 150 ലേറെ ആളുകൾ മരിച്ചു.മ്യാൻമറിൽ മാത്രം 144 പേർ മരിച്ചു.മ്യാന്‍മാറിലെ രണ്ടാമത്തെ വലിയ നഗരമായ മാന്‍ഡലെയിലാണ് ഭൂകമ്പം കനത്തനാശം വിതച്ചത്.ഒട്ടേറെ കെട്ടിടങ്ങളും പാലങ്ങളും റോഡുകളും അണക്കെട്ടും തകര്‍ന്നു.ബാങ്കോക്കിൽ നിർമ്മിനത്തിലിരുന്ന ബഹുനില കെട്ടിടം തകർന്നുവീണ് 10 ലധികം പേർ മരിച്ചു.
വെള്ളിയാഴ്ച ഉച്ചയ്‌ക്ക് 12.30ഓടെയാണ് മ്യാൻമറിലെ മണ്ഡലയ്ക്ക് സമീപം റിക്ടർ സ്കെയിലിൽ 7.7 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പം ഉണ്ടായത്.11 മിനിറ്റിനു ശേഷം റിക്ടർ സ്കെയിലിൽ 6.4 തീവ്രത രേഖപ്പെടുത്തിയ ശക്തമായ തുടർ ചലനവും ഉണ്ടായി. മ്യാന്‍മാറിലെ പട്ടാളഭരണകൂടം അന്താരാഷ്ട്രസമൂഹത്തോട് സഹായമഭ്യര്‍ഥിച്ചു.തായ്‌ലാന്‍ഡില്‍ തലസ്ഥാനമായ ബാങ്കോക്കില്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു