പത്തനംതിട്ട : ജില്ലയിൽ വേനൽ മഴ ശക്തമായി തുടരുന്നു. ഇന്ന് ഉച്ചയ്ക്ക് ശേഷം പെയ്ത ശക്തമായ മഴയിൽ പത്തനംതിട്ട ടൗണിലെ അബാൻ ജംഗ്ഷനിൽ വെള്ളക്കെട്ട് രൂക്ഷമായി.
ട്രിനിറ്റി സിനി കോംപ്ലക്സിലേക്ക് കയറുന്നതിന് സമീപം ശക്തമായ വെള്ളമൊഴുക്കിൽ കനറാ ബാങ്കിനുള്ളിൽ വെള്ളം കയറി. റോഡിൽ നിന്ന് വെള്ളം ബാങ്കിനുള്ളിലേക്ക് ഇരച്ചു കയറുകയായിരുന്നു. ജീവനക്കാർക്ക് വെള്ളം നീക്കം ചെയ്യാൻ സാധിക്കാതെ വന്നതോടെ ഫയർ ഫോഴ്സിൽ വിവരമറിയിച്ചു.
പത്തനംതിട്ടയിൽ നിന്ന് ഫയർ ഫോഴ്സ് യൂണിറ്റ് എത്തി വെള്ളം പമ്പ് ചെയ്ത് നീക്കി. ജില്ലയുടെ കിഴക്കൻ മേഖലയിലും ശക്തമായ മഴ പെയ്തു.