Tuesday, April 15, 2025
No menu items!

subscribe-youtube-channel

HomeNewsAlappuzhaഎട്ടു വർഷംകൊണ്ട്  മൂന്നരലക്ഷത്തിലധികം ...

എട്ടു വർഷംകൊണ്ട്  മൂന്നരലക്ഷത്തിലധികം  പട്ടയങ്ങൾ സംസ്ഥാനത്ത്  വിതരണം ചെയ്തു :റവന്യൂ മന്ത്രി കെ രാജൻ

ആലപ്പുഴ : കഴിഞ്ഞ എട്ടു  വർഷംകൊണ്ട്   3,57000 പട്ടയങ്ങൾ സംസ്ഥാനത്ത്  വിതരണം ചെയ്‌തെന്ന് റവന്യൂ മന്ത്രി കെ രാജൻ. ഈ  സർക്കാരിൻ്റെ കാലാവധി പൂർത്തിയാകുമ്പോൾ സംസ്ഥാനത്ത്  അകെ പട്ടയം ലഭിച്ച കുടുംബങ്ങളുടെ എണ്ണം  അഞ്ച്  ലക്ഷം ആയി  മാറുമെന്നും  മന്ത്രി പറഞ്ഞു.

അമ്പലപ്പുഴ നിയോജക മണ്ഡലത്തിലെ 34 കുടുംബങ്ങൾക്കുള്ള പട്ടയ വിതരണത്തിൻ്റെ ചടങ്ങ്   പുന്നപ്ര പള്ളിവെളിയിൽ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. അമ്പലപ്പുഴയിലെ പട്ടയമേളയിലൂടെ  34  കുടുംബങ്ങൾ  ഭൂമിയുടെ യഥാർത്ഥ അവകാശികളായിമാറിയെന്നും  ഇത്  അഭിമാനകരമായ  നിമിഷമാണെന്നും  അദ്ദേഹം  പറഞ്ഞു. നെൽപ്പാടങ്ങൾ അനധികൃതമായി മണ്ണിട്ട് നികത്തുന്നത് തടയാൻ സർക്കാർ  ശക്തമായ  നടപടികൾ സ്വീകരിക്കും.

അനധികൃതമായ മണ്ണിട്ട് നികത്തിയ പാടങ്ങളും തണ്ണീർതടങ്ങളും കേരള നെൽവയൽ തണ്ണീർത്തട സംരക്ഷണ നിയമം അനുസരിച്ച് പൂർവ്വ സ്ഥിതിയിലാക്കുവാൻ ഉടമ വിസമതിക്കുകയാണെങ്കിൽ ജില്ലാ കളക്ടറുമാരുടെ നേതൃത്വത്തിൽ അവ പൂർവ്വസ്ഥിതിയിലാക്കും. ഇതിനു ചെലവാകുന്ന തുക  ഉടമയുടെ  കൈയിൽ നിന്നും  ആർ ആർ നടപടി സ്വീകരിച്ച് തിരിച്ചു പിടിക്കുമെന്നും മന്ത്രി പറഞ്ഞു. എച്ച് സലാം എംഎൽഎ അധ്യക്ഷനായി. 

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

നേപ്പാളില്‍ മണ്ണിടിച്ചിലില്‍ 63 യാത്രക്കാരുമായി രണ്ട് ബസ്സുകള്‍ നദിയില്‍വീണു കാണാതായി

കാഠ്മണ്ഡു : നേപ്പാളില്‍ ദേശീയപാതയിലേക്ക് മണ്ണിടിഞ്ഞു വീണതിനെത്തുടര്‍ന്ന് യാത്രക്കാരുമായി പോയ രണ്ട് ബസ്സുകള്‍ നദിയില്‍ വീണു കാണാതായി . മദന്‍-ആശ്രിത് ഹൈവേയില്‍ ത്രിശൂലി നദിക്ക് സമീപമാണ് പുലര്‍ച്ചെ അപകടമുണ്ടായത്. രണ്ട് ബസുകളിലുമായി ബസ് ഡ്രൈവർമാരടക്കം...

കാർ ഇടിച്ച് സ്കൂട്ടർ യാത്രികരായ അച്ഛനും മകനും ദാരുണാന്ത്യം

കൊച്ചി : കൊച്ചി പൊന്നുരുന്നിയിൽ കാർ ഇടിച്ച് സ്കൂട്ടർ യാത്രികരായ അച്ഛനും മകനും ദാരുണാന്ത്യം. ഇളംകുളം സ്വദേശി ഡെന്നി റാഫേലും (46) മകൻ ഡെന്നിസൺ ഡെന്നിയുമാണ് (11) മരിച്ചത്.പൊന്നുരുന്നി റെയിൽവേ മേൽപ്പാലത്തിനു മുകളിൽ...
- Advertisment -

Most Popular

- Advertisement -