തിരുവനന്തപുരം : പ്രശസ്‌ത സംവിധായകനും ഛായാഗ്രാഹകനുമായ ഷാജി എന്‍. കരുണ്‍ (73) അന്തരിച്ചു. വൈകിട്ട് അഞ്ചോടെ തലസ്ഥാനത്തെ വസതിയിലായിരുന്നു അന്ത്യം.അര്‍ബുദബാധിതനായി ചികിത്സയിലായിരുന്നു. കെ.എസ്.എഫ്.ഡി.സി ചെയര്‍മാനായി പ്രവര്‍ത്തിക്കുകയായിരുന്നു.
ഛായാഗ്രാഹകനായി മലയാള സിനിമയില്‍ അരങ്ങേറിയ അദ്ദേഹം പ്രശസ്ത സംവിധായകരായ കെ ജി ജോർജ്, എം ടി വാസുദേവൻ നായർ എന്നിവരുടെ മിക്ക ചിത്രങ്ങളിലും പ്രവർത്തിച്ചിരുന്നു.ആദ്യ ചിത്രമായ പിറവി1989 ലെ കാൻ ചലച്ചിത്രമേളയിൽ ക്യാമറ ഡി’ഓർ – മെൻഷൻ ഡി’പുരസ്കാരം നേടിയിരുന്നു .കുട്ടിസ്രാങ്ക്,നിഷാദ് ,വാനപ്രസ്ഥം,സ്വം,പിറവി,സോപാനം എന്നിവയാണ് സംവിധാനം ചെയ്ത ചിത്രങ്ങൾ.കേരള സംസ്ഥാന ചലച്ചിത്ര അക്കാദമിയുടെ ആദ്യ ചെയര്‍മാന്‍ ആയിരുന്നു.
ഏഴ് ദേശീയ പുരസ്‌കാരങ്ങളും ഏഴ് സംസ്ഥാന പുരസ്‌കാരങ്ങളും അദ്ദേഹം നേടിയിട്ടുണ്ട്. 2011-ല്‍ പത്മശ്രീ അവാര്‍ഡിന് അര്‍ഹനായി. മലയാള ചലച്ചിത്രരംഗത്തെ ആയുഷ്കാല സംഭാവനയ്ക്കുള്ള 2023-ലെ ജെ.സി.ഡാനിയേൽ പുരസ്കാരം ലഭിച്ചിരുന്നു.ഫ്രഞ്ച് സർക്കാരിന്റെ ‘ദി ഓർഡർ ഓഫ് ആർട്സ് ആൻഡ് ലെറ്റേഴ്‌സ്’ ബഹുമതിക്കും അർഹനായി.അനസൂയ വാര്യരാണ് ഭാര്യ.അനിൽ , അപ്പു എന്നിവരാണ് മക്കൾ.