Saturday, January 31, 2026
No menu items!

subscribe-youtube-channel

HomeNewsചായക്കടയിലെ അടുപ്പിൽ...

ചായക്കടയിലെ അടുപ്പിൽ നിന്നും പൊട്ടിത്തെറി ശബ്ദം : കടയുടമയ്ക്കെതിരെ കേസ്

പത്തനംതിട്ട: ചായക്കടയിലെ അടുപ്പിൽ നിന്നും  പൊട്ടിത്തെറി ശബ്ദം ഉണ്ടായതിൽ  കടയുടമയ്ക്കെതിരെ കേസ്. പെരുനാട്  വയറൻമരുതിയിലെ   ശ്രീമുരുക സ്വാമി ക്ഷേത്രത്തിനടുത്തുള്ള നിതിൻ ആൻഡ് നിഖിൽ വെജിറ്റേറിയൻ ഹോട്ടലിലെ അടുക്കളയിലാണ് വലിയ ശബ്ദം ഉയർന്നത്. ആളപായമില്ല

വിവരമറിഞ്ഞു പോലീസ് സംഘം ഉടനടി സ്ഥലത്തെത്തി അന്വേഷണം നടത്തി. വയറൻ മരുതി പുത്തൻ പറമ്പിൽ ശിവൻ കുട്ടി(65) യുടേതാണ്
ഹോട്ടൽ. ഇയാൾ ഹോട്ടലിലെ ചപ്പുചവറുകൾ തൂത്തുകൂട്ടി അടുപ്പിൽ ഇട്ടപ്പോൾ അബദ്ധത്തിൽ ഇവയുടെ കൂട്ടത്തിൽ ലൈറ്റർ വീണതായി സംശയമുണ്ടെന്നും, അതാവാം പൊട്ടിത്തെറിച്ച് ഉഗ്രശബ്ദത്തിനു കാരണമായതെന്നും വെളിപ്പെടുത്തി. ഇയാൾ അശ്രദ്ധമായി കൈകാര്യം ചെയ്തതുമൂലമുള്ള അപകടമാണെന്ന്  പോലീസിന് വ്യക്തമായി.

ശാസ്ത്രീയ പരിശോധനയിൽ സ്ഫോടകവസ്തുവിന്റെ സാന്നിധ്യം കണ്ടെത്തിയില്ല. റാന്നി  ഡി വൈ എസ് പി ആർ ജയരാജിന്റെ മേൽനോട്ടത്തിലാണ്  പരിശോധന നടന്നത്.

പെരുനാട് എസ് എച്ച് ഒ വിഷ്ണുവിന്റെ നേതൃത്വത്തിൽ പെരുനാട് പോലീസ് തുടർനടപടികൾ സ്വീകരിച്ചു. ബോംബ് സ്‌ക്വാഡ്,  ഫോറൻസിക്ക് സംഘം  എന്നിവർ പരിശോധനയിൽ പങ്കെടുത്തു. സംഭവത്തിൽ കൂടുതൽ വിശദമായ അന്വേഷണം നടത്തുമെന്ന് പോലീസ് അറിയിച്ചു.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

കോടതി വിധി നടപ്പിലാക്കുവാൻ സർക്കാർ ബാധ്യസ്ഥർ : ഓർത്തഡോക്സ്‌ സഭ

കോട്ടയം : സുപ്രീംകോടതി വിധി നടപ്പിലാക്കുവാൻ പോലീസ് സംരക്ഷണം അനിവാര്യമാണെന്ന് ഹൈക്കോടതിയുടെ ഉത്തരവ് അധികാരികളുടെ കണ്ണ് തുറപ്പിക്കേണ്ടതാണെന്ന് അസോസിയേഷൻ സെക്രട്ടറി അഡ്വ. ബിജു ഉമ്മൻ പറഞ്ഞു. നാളുകളായി നടന്നുവന്ന കേസിന്റെ അന്തിമ തീർപ്പ്...

Kerala Lottery Results : 04-05-2025 Samrudhi SM-1

1st Prize Rs.1,00,00,000/- MH 829012 (PUNALUR) Consolation Prize Rs.5,000/- MA 829012 MB 829012 MC 829012 MD 829012 ME 829012 MF 829012 MG 829012 MJ 829012 MK 829012...
- Advertisment -

Most Popular

- Advertisement -