Thursday, January 22, 2026
No menu items!

subscribe-youtube-channel

HomeNewsതിരുവല്ലയിൽ വൻ...

തിരുവല്ലയിൽ വൻ കഞ്ചാവുവേട്ട : 14 കിലോ കഞ്ചാവുമായി ഒഡിഷ സ്വദേശി  പിടിയിൽ

പത്തനംതിട്ട : ഡാൻസാഫ് ടീമും തിരുവല്ല പോലീസും ചേർന്ന് നടത്തിയ കഞ്ചാവു വേട്ടയിൽ ഒഡിഷ സ്വദേശി തിരുവല്ലയിൽ പിടിയിലായി. ഒഡിഷ സാമ്പൽപൂർ  ഗജപ്തി ജാലറസിങ്ങിന്റെ  മകൻ അജിത് ചിഞ്ചണി (27) ആണ് അറസ്റ്റിലായത്.

ജില്ലാ പോലീസ് മേധാവിയുടെ നേരിട്ടുള്ള നിയന്ത്രണത്തിൽ പ്രവർത്തിക്കുന്ന ഡാൻസാഫ് ടീമിന്റെ നിരന്തരനിരീക്ഷണത്തിനൊടുവിലാണ് ഇയാൾ തിരുവല്ല കെ എസ് ആർ ടി സി ബസ് സ്റ്റാന്റിന് സമീപത്തുനിന്നും ഇന്നലെ രാത്രി പന്ത്രണ്ടിനുശേഷം പിടിയിലായത്. ഇയാളിൽ നിന്നും 14 കിലോയിലധികം കഞ്ചാവ് പിടിച്ചെടുത്തു.

ദിവസങ്ങളായി യുവാവ് ഡാൻസാഫിന്റെ നിരീക്ഷണത്തിലായിരുന്നു. പിടിയിലാവുമ്പോൾ ഇയാളുടെ കൈവശമുണ്ടായിരുന്ന ബാഗിൽ സൂക്ഷിച്ചനിലയിലാണ് കഞ്ചാവ് കണ്ടെടുത്തത്. വിൽപ്പനക്കായി കൊണ്ടുവന്നതാണെന്ന് പ്രതി ചോദ്യം ചെയ്യലിൽ സമ്മതിച്ചു. കഞ്ചാവിന്റെ ഉറവിടം തുടങ്ങിയ കാര്യങ്ങൾ സംബന്ധിച്ച് പ്രതിയെ പോലീസ് വിശദമായി ചോദ്യം ചെയ്തു. തിരുവല്ല പോലീസ് ഇൻസ്‌പെക്ടർ എസ് സന്തോഷിന്റെ നേതൃത്വത്തിൽ തുടർ നടപടികൾ സ്വീകരിച്ചു.

സ്ഥിരം കഞ്ചാവ് വാഹകനാണ് പ്രതി രണ്ടാഴ്ച്ചക്ക് മുമ്പും ഇയാൾ ഒഡിഷയിൽ നിന്നും തിരുവല്ലയിലെത്തി ടൂറിസ്റ്റ് ഹോമിൽ താമസിക്കുകയും, പ്രാദേശിക കച്ചവടക്കാരുമായി  ബന്ധപ്പെട്ട് ഇടപാട് നടത്തുകയും ചെയ്തതായി പോലീസിന് വിവരം ലഭിച്ചിരുന്നു.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

പരുമല പെരുന്നാള്‍ : തയ്യാറെടുപ്പുകള്‍ അടിയന്തരമായി പൂര്‍ത്തിയാക്കണം : മാത്യു ടി തോമസ് എം.എല്‍.എ

പത്തനംതിട്ട : പരുമല പെരുന്നാളുമായി ബന്ധപ്പെട്ട് പൊതുമരാമത്ത്, മേജര്‍ ഇറിഗേഷന്‍ വകുപ്പുകളുടെ പ്രവൃത്തികള്‍ അടിയന്തരമായി പൂര്‍ത്തിയാക്കണമെന്ന് മാത്യു ടി തോമസ് എംഎല്‍എ. കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന ജില്ലാ വികസന സമിതി യോഗത്തിലാണ്...

ഹോട്ടലുകളിലും തട്ടുകടകളിലും പരിശോധന : മൂന്നു സ്ഥാപനങ്ങൾ അടപ്പിച്ചു

കോട്ടയം : ചങ്ങനാശ്ശേരി, കോട്ടയം, ഏറ്റുമാനൂർ എന്നിവിടങ്ങളിലെ തട്ടുകടകൾ, ഹോട്ടലുകൾ എന്നിവ കേന്ദ്രീകരിച്ച് ഭക്ഷ്യസുരക്ഷാ വകുപ്പ് നടത്തിയ രാത്രികാല പ്രത്യേക സ്‌ക്വാഡ് പരിശോധനയിൽ ശുചിത്വ മാനദണ്ഡങ്ങൾ പാലിക്കാത്ത ഒരു സ്ഥാപനവും, ഭക്ഷ്യ സുരക്ഷാ...
- Advertisment -

Most Popular

- Advertisement -