Saturday, December 13, 2025
No menu items!

subscribe-youtube-channel

HomeNew Delhiപൂഞ്ച് ജില്ലയില്‍...

പൂഞ്ച് ജില്ലയില്‍ പാകിസ്താന്‍ നടത്തിയ ഷെല്‍ ആക്രമണത്തില്‍ സൈനികന് വീരമൃത്യു

ന്യൂഡൽഹി : ജമ്മു കശ്മീരിലെ പൂഞ്ച് ജില്ലയില്‍ പാകിസ്താന്‍ നടത്തിയ ഷെല്‍ ആക്രമണത്തില്‍ സൈനികന് വീരമൃത്യു. ലാന്‍സ് നായിക് ദിനേശ് കുമാര്‍ ആണ് ആക്രമണത്തില്‍ കൊല്ലപ്പെട്ടത്. കൃഷ്ണ ഗടി സെക്ടറിലെ ലൈന്‍ ഓണ്‍ കണ്‍ട്രോളിലാണ് ഷെല്‍ ആക്രമണം നടന്നത്. സംഭവത്തെ തുടർന്ന് പ്രദേശത്തെ നൂറിലധികം കുടുംബങ്ങളെ സുരക്ഷിതസ്ഥാനങ്ങളിലേക്ക് മാറ്റി പാർപ്പിച്ചു.

ഹരിയാനയിലെ പല്‍വാള്‍ സ്വദേശിയാണ് ലാന്‍സ് നായിക് ദിനേശ് കുമാര്‍. ദിനേശ് കുമാറിന്റെ മൃതദേഹം സൈനിക ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. നാളെത്തന്നെ മൃതദേഹം നാട്ടിലെത്തിക്കാന്‍ ശ്രമം നടത്തുമെന്ന് അധികൃതര്‍ അറിയിച്ചു.

പഹല്‍ഗാം ആക്രമണത്തിന് ഓപ്പറേഷന്‍ സിന്ദൂറിലൂടെ ഇന്ത്യ പാകിസ്താന് ശക്തമായ മറുപടി നല്‍കിയതിന് പിന്നാലെയാണ് സാധാരണജനങ്ങളെ ഉള്‍പ്പെടെ ലക്ഷ്യംവച്ച് പാകിസ്താന്‍ ഷെല്ലാക്രമണം നടത്തിയത്. 

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

ശ്രീവല്ലഭ മഹാക്ഷേത്രത്തിലെ മൂലസ്ഥാനമായ ചംക്രോത്ത് മഠത്തിലെ സപ്താഹയജ്ഞത്തിന് (മൂലം) തുടക്കമായി

തിരുവല്ല : ശ്രീവല്ലഭ മഹാക്ഷേത്രത്തിലെ മൂലസ്ഥാനമായ ചംക്രോത്ത് മഠത്തിൽ ഉത്ഥാന ഏകാദശിയോട് അനുബന്ധിച്ച് ക്ഷേത്ര ഉപദേശക സമിതിയുടെ ആഭിമുഖ്യത്തിൽ ആരംഭിച്ച  സപ്താഹയജ്ഞത്തിന് (മൂലം) തുടങ്ങി. ക്ഷേത്രം കീഴ്ശാന്തി അഭിലാഷ്. പി.ഡി.യുടെ കാർമ്മികത്വത്തിൽ മഹാഗണപതി...

പി.ആർ.ശ്രീജേഷിന് അനുമോദനം 30 ന്

തിരുവനന്തപുരം : ഒളിമ്പിക്സ് ഹോക്കിയിൽ രണ്ടാം തവണയും വെങ്കലമെഡൽ നേട്ടം കൈവരിച്ച പി.ആർ.ശ്രീജേഷിനെ അനുമോദിക്കാൻ സംസ്ഥാന സർക്കാർ 30 ന് വെള്ളയമ്പലം ജിമ്മി ജോർജ്ജ് ഇൻഡോർ സ്റ്റേഡിയത്തിൽ വൈകിട്ട് 4 ന് സംഘടിപ്പിക്കുന്ന...
- Advertisment -

Most Popular

- Advertisement -