മലപ്പുറം : മലപ്പുറം കാളികാവിൽ കടുവയുടെ ആക്രമണത്തിൽ ടാപ്പിങ് തൊഴിലാളി മരിച്ചു.ചോക്കാട് കല്ലാമുല സ്വദേശി ഗഫൂര്‍ (39) ആണ് മരിച്ചത്. പുലർച്ചെയായിരുന്നു സംഭവം. ഗഫൂറിനെ കടുവ ആക്രമിച്ചത് കണ്ടുവെന്ന് മറ്റൊരു ടാപ്പിങ് തൊഴിലാളിയാണ് നാട്ടുകാരെ വിവരമറിയിച്ചത് .തുടർന്ന് പൊലീസ് നടത്തിയ തെരച്ചിലിൽ പകുതി ഭക്ഷിച്ച നിലയിൽ ഇയാളുടെ മൃതദേഹം കണ്ടെത്തി. പ്രദേശത്ത് നേരത്തെ മുതല്‍ വന്യജീവിയുടെ ശല്യം ഉണ്ടായിരുന്നുവെന്നും വളര്‍ത്തുമൃഗങ്ങളെയടക്കം കൊന്നിട്ടുണ്ടെന്നും നാട്ടുകാർ പറയുന്നു.
