Wednesday, January 28, 2026
No menu items!

subscribe-youtube-channel

HomeCareerകെ എസ്...

കെ എസ് ആർ ടി സി സ്വിഫ്റ്റില്‍ ഡ്രൈവര്‍ കം കണ്ടക്ടര്‍ തസ്തികയിലേക്ക്‌ അപേക്ഷകള്‍ ക്ഷണിച്ചു

തിരുവനന്തപുരം : കെഎസ്ആർടിസി സ്വിഫ്റ്റില്‍ ഡ്രൈവര്‍ കം കണ്ടക്ടര്‍ തസ്തികയിലേക്ക്‌ അപേക്ഷകള്‍ ക്ഷണിച്ചു. കരാർ അടിസ്ഥാനത്തിലാണ് നിയമനം. പത്താം ക്ലാസ് പാസായവർക്കാണ് അപേക്ഷിക്കാൻ സാധിക്കുക. ഉദ്യോഗാര്‍ത്ഥി എംവി ആക്ട് പ്രകാരമുള്ള ഹെവി ഡ്രൈവിംഗ്‌ ലൈസന്‍സ്‌ കരസ്ഥമാക്കിയവരായിരിക്കണം.

മുപ്പതില്‍ അധികം സീറ്റുകളുള്ള ഹെവി പാസഞ്ചര്‍ വാഹനങ്ങളില്‍ അഞ്ച്‌ വര്‍ഷത്തില്‍ കുറയാതെ ഡ്രൈവിങ് പ്രവൃത്തി പരിചയം ഉള്ളവരായിരിക്കണം. അപേക്ഷിക്കാനുള്ള ഉയർന്ന പ്രായപരിധി 55 വയസാണ്.

പരീക്ഷയുടേയും അഭിമുഖത്തിന്റേയും അടിസ്ഥാനത്തിലായിരിക്കും നിയമനം. തിരഞ്ഞെടുക്കപ്പെടുന്നവർക് 8 മണിക്കൂർ ജോലിക്ക് 715 രൂപയായിരിക്കും വേതനം ലഭിക്കുക. അധിക മണിക്കൂറിന് 130 രൂപ അധിക അലവൻസായി ലഭിക്കും. അപേക്ഷിക്കാനുള്ള അവസാന തീയതി ജൂൺ 10 ആണ്.

അപേക്ഷയോടൊപ്പം വിദ്യാദ്യാസ യോഗ്യത, പ്രവര്‍ത്തി പരിചയം, വയസ്‌ എന്നിവ തെളിയിക്കുന്ന സ്വയം സാക്ഷ്യപ്പെടുത്തിയ സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പുകള്‍, പാസ്പോര്‍ട്ട്‌ സൈസ്‌ ഫോട്ടോ തുടങ്ങിയവ ഉള്‍പ്പെടുത്തിയാണ് അയക്കേണ്ടത്. കൂടുതൽ വിവരങ്ങൾക്ക് www.cmakerala.gov.in 

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

ലഹരി വിരുദ്ധ പ്രതിജ്ഞയെടുക്കലും മദ്യത്തിനും മയക്കുമരുന്നിനുമെതിരെ ബോധവൽക്കരണ ക്ലാസും

മല്ലപ്പള്ളി : ആനിക്കാട് സെന്റ് മേരീസ് ഹൈസ്ക്കൂളിൽ മല്ലപ്പള്ളി എക്സൈസ് റേഞ്ച് ഓഫീസിന്റെയും സ്കൂൾ വിമുക്തി ക്ലബ്ബിന്റെയും ആഭിമുഖ്യത്തിൽ ലഹരി വിരുദ്ധ പ്രതിജ്ഞയെടുക്കലും മദ്യത്തിനും മയക്കുമരുന്നിനുമെതിരെ ബോധവൽക്കരണ ക്ലാസും നടത്തി. ലോക ലഹരി...

ബാലചന്ദ്രമേനോനെ അപകീർത്തിപ്പെടുത്തി : നടി മീനു മുനീറിനെ അറസ്റ്റ് ചെയ്തു

കൊച്ചി : നടനും സംവിധായകനുമായ ബാലചന്ദ്രമേനോനെ സമൂഹ മാധ്യമങ്ങളിൽ അപകീർത്തിപ്പെടുത്തിയ കേസിൽ നടി മീനു മുനീറിനെ അറസ്റ്റ് ചെയ്തു. കൊച്ചി ഇൻഫോപാർക്ക് സൈബർ പൊലീസാണ് നടിയെ അറസ്റ്റ് ചെയ്തത്. ബാലചന്ദ്രമേനോനെ സമൂഹ മാധ്യമങ്ങളിലൂടെ...
- Advertisment -

Most Popular

- Advertisement -