Tuesday, August 4, 2026
No menu items!

subscribe-youtube-channel

HomeNewsരാജ്യത്തെ ഒന്നാമതെത്തിക്കാനുള്ള...

രാജ്യത്തെ ഒന്നാമതെത്തിക്കാനുള്ള യത്നത്തിൽ വിദ്യാർത്ഥിസമൂഹത്തിന് വലിയപങ്ക് : ജില്ലാ പോലീസ് മേധാവി

പത്തനംതിട്ട: രാജ്യത്തെ ഒന്നാമതെത്തിക്കാനുള്ള യത്നത്തിൽ വിദ്യാർത്ഥിസമൂഹത്തിന് വലിയപങ്ക് വഹിക്കാനാവുമെന്ന് ജില്ലാ പോലീസ് മേധാവി  വി ജി വിനോദ് കുമാർ. പത്തനംതിട്ട കാതോലിക്കേറ്റ് കോളേജിൽ രണ്ടാംവർഷ ബിരുദ വിദ്യാർത്ഥികൾക്കായി ഓറിയന്റേഷൻ പ്രോഗ്രാം ഉത്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

വർദ്ധിച്ചുവരുന്ന ലഹരി ഉപയോഗത്തിന് വിദ്യാർത്ഥികളും യുവാക്കളും അടിപ്പെടുന്നുണ്ട് എന്നത് വർത്തമാനകാലത്തെ വലിയ ദുരന്തമാണ്. ക്യാമ്പസുകളും വിദ്യാലയപരിസരങ്ങളും ലഹരിമുക്തമാക്കേണ്ടത്, വീടിനോടും സമൂഹത്തോടും രാജ്യത്തോടും ഉത്തരവാദിത്തമുള്ള യുവസമൂഹസൃഷ്ടിക്ക് അനിവാര്യമാണ്. അതിനാൽ ഇവയ്ക്കെതിരായ പോരാട്ടത്തിൽ വിദ്യാർത്ഥികളും യുവാക്കളും പങ്കാളികളാവണം.

എല്ലാ തരത്തിലും പുരോഗതിയിലേക്ക് കുതിക്കുന്ന ഇന്ത്യയെ ലോകത്തിന് മുന്നിലെത്തിക്കാൻ ക്രിയാത്മകമായി നിലകൊള്ളണമെന്ന് അദ്ദേഹം പറഞ്ഞു. സൈബർ കുറ്റകൃത്യങ്ങളും വർദ്ധിക്കുന്നു, ഇതിനെതിരെയും ജാഗ്രത പുലർത്തേണ്ടതുണ്ട്. സ്ത്രീകളും പെൺകുട്ടികളും ലൈംഗിക അതിക്രമങ്ങൾക്ക് ഇരയാവുന്ന സംഭവങ്ങളും കൂടിവരുന്നു. ഇതിൽ നിന്നുള്ള പ്രതിരോധവും തീർക്കപ്പെടണം.

സ്വയം പ്രതിരോധമുറകളിലൂടെ സുരക്ഷിതരാക്കപ്പെടണം. ലൈംഗിക അതിക്രമങ്ങൾ തടയാനുള്ള നിയമമായ പോക്സോ സംബന്ധിച്ച ബോധവൽക്കരണവും വ്യാപകമാക്കേണ്ടതാണ്. ഈ കാര്യ
ങ്ങളിലെല്ലാം പോലീസിന് വ്യക്തമായ പരിപാടികളും പദ്ധതികളുമുണ്ട്. വിദ്യാഭ്യാസമേഖലയുമായി ചേർന്ന് ഇത്തരം നിരവധി പ്രവർത്തനങ്ങളിൽ ജില്ലയിലെ പോലീസ് ഏർപ്പെട്ടുവരുന്നതായും അത് തുടരുമെന്നും  ജില്ലാ പോലീസ് മേധാവി പറഞ്ഞു.

കോളേജ് പ്രിൻസിപ്പൽ ഡോ. സിന്ധു ജോൺസ്, വൈസ് പ്രിൻസിപ്പൽ ഡോ. സ്മിത സാറ പടിയറ, ബർസാർ ഡോ. ബിനോയി ടി. തോമസ്, നോഡൽ ഓഫീസർ ഡോ. വിവേക് ജേക്കബ് എബ്രഹാം, എസ് പി സി ജില്ലാ അസിസ്റ്റന്റ് നോഡൽ ഓഫീസർ ജി സുരേഷ് കുമാർ, പത്തനംതിട്ട പോലീസ് സ്റ്റേഷനിലെ എസ് ഐ അലക്സ്‌ കുട്ടി എന്നിവർ പ്രസംഗിച്ചു.ജസ്റ്റിൻ പി ജെയിംസ് ബോധവൽക്കരണക്ലാസ് നയിച്ചു.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

നിക്ഷേപ തട്ടിപ്പിൽ പണം നഷ്ടപ്പെട്ടവർ ജി ആൻഡ് ജി ഇൻവെസ്റ്റേഴ്സ് വെൽഫെയർ അസോസിയേഷൻ  രൂപീകരിച്ചു

പത്തനംതിട്ട : ജി ആൻഡ് ജി ഫൈനാൻസിയേഴ്സുമായി ബന്ധപ്പെട്ട നിക്ഷേപ തട്ടിപ്പിൽ പണം നഷ്ടപ്പെട്ടവർ ജി ആൻഡ് ജി ഇൻവെസ്റ്റേഴ്സ് വെൽഫെയർ അസോസിയേഷൻ (ജിഐഡബ്ല്യുഎ) രൂപീകരിച്ചു 454  നിക്ഷേപകർ ഇതിനോടകം സംഘടനയിൽ അംഗങ്ങളായി സംഘടന...

ഭൂമി തരംമാറ്റാൻ കൈക്കൂലി വാങ്ങിയ വില്ലേജ് ഓഫീസർ പിടിയിൽ

കോഴിക്കോട് : പെട്രോൾ പമ്പിനായി ഭൂമി തരംമാറ്റാൻ കൈക്കൂലി വാങ്ങുന്നതിനിടെ വില്ലേജ് ഓഫിസർ വിജിലൻസ് പിടിയിൽ. പന്തീരങ്കാവ് വില്ലേജ് ഓഫീസർ എം പി അനിൽകുമാറാണ് പിടിയിലായത്. ഒരേക്കർ ഭൂമിയിൽ 30 സെന്റ് തരം...
- Advertisment -

Most Popular

- Advertisement -