Saturday, December 13, 2025
No menu items!

subscribe-youtube-channel

HomeNewsAlappuzhaവിജ്ഞാന കേരളം: ...

വിജ്ഞാന കേരളം:  മൈക്രോ തൊഴിൽമേള സംഘടിപ്പിച്ചു: 1080 ഉദ്യോഗാർഥികൾ പങ്കെടുത്തു

ആലപ്പുഴ:  വിജ്ഞാന കേരളം പദ്ധതിയുടെ ഭാഗമായി തൈക്കാട്ടുശ്ശേരി  പട്ടണക്കാട് ബ്ലോക്കുകളും ചേര്‍ത്തല നഗരസഭയും ചേര്‍ന്നുള്ള ക്ലസ്റ്ററിലെ മൈക്രോ തൊഴിൽമേള സംഘടിപ്പിച്ചു. ചേര്‍ത്തല ഗവ. ബോയ്സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ നടത്തിയ മേളയുടെ ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് കെ ജി രാജേശ്വരി നിർവഹിച്ചു.

മൈക്രോ തൊഴിൽമേളയിൽ 1080 ഉദ്യോഗാർഥികൾ പങ്കെടുത്തു. 20 കമ്പനികളിലെ 51 തസ്തികകളിലോക്കായി 9000 ഒഴിവുകളാണ് തൊഴിലന്വേഷകർക്കായി ഒരുക്കിയത്. മുൻകൂട്ടി രജിസ്റ്റർ ചെയ്തു വന്നവർക്കായി തയ്യാറാക്കിയ ഏഴ് കൗണ്ടറുകൾക്ക് പുറമെ മൂന്ന് സ്പോട്ട് രജിസ്ട്രേഷൻ കൗണ്ടറുകളും ഒരു ഡിഡബ്ല്യൂഎംഎസ് പോര്‍ട്ടൽ രജിസ്ട്രേഷൻ കൗണ്ടറും സജ്ജീകരിച്ചിരുന്നു.

ഉദ്യോഗാർഥികൾക്ക് ആവശ്യമായ നിർദ്ദേശങ്ങൾ നൽകുന്നതിനായി എസ്എൻ കോളേജ് ചേർത്തല, എൻഎസ്എസ് കോളേജ് പള്ളിപ്പുറം, സെൻ്റ് മൈക്കിൾസ് കോളേജ് ചേർത്തല എന്നിവിടങ്ങളിലെ എൻഎസ്എസ് വളണ്ടിയർമാരുടെ സേവനവും ഒരുക്കി. ഇവർക്ക് സർട്ടിഫിക്കറ്റുകളും വിതരണം ചെയ്തു. കമ്മ്യൂണിറ്റി അംബാസിഡർമാർ, സാക്ഷരതാ പ്രേരക്മാർ, തീമാറ്റിക് എക്സ്പേർട്ട്സ്, ആർജിഎസ്എ ബ്ലോക്ക് കോ-ഓർഡിനേറ്റർമാർ, ഡിഡിയു ജികെവൈ ബ്ലോക്ക് കോ-ഓർഡിനേറ്റർമാർ, എന്നിവർ രജിസ്ട്രേഷൻ നടപടികൾക്ക് നേതൃത്വം നൽകി.

ഉദ്യോഗാർഥികൾക്കായി ലഘുഭക്ഷണം, കുടിവെള്ളം, മെഡിക്കൽ സേവനം എന്നിവയും ഒരുക്കി. ജില്ലാ തലത്തില്‍ നടന്ന മെഗാ തൊഴില്‍ മേളയുടെ തുടര്‍ച്ചയായാണ് മൈക്രോ തൊഴില്‍ മേളകള്‍ സംഘടിപ്പിക്കുന്നത്. വരും മാസങ്ങളില്‍ മറ്റു പ്രദേശങ്ങളിലും തൊഴില്‍മേളകള്‍ സംഘടിപ്പിക്കും.
ചടങ്ങിൽ നഗരസഭാധ്യക്ഷ ഷേർളി ഭാർഗ്ഗവൻ അധ്യക്ഷയായി.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

ശ്രീ പത്മനാഭസ്വാമി ക്ഷേത്രം: പൈങ്കുനി ഉത്സവം കൊടിക്കയർ ഏറ്റുവാങ്ങി

തിരുവനന്തപുരം: ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിലെ പൈങ്കുനി ഉത്സവത്തിനു കൊടിയേറ്റിനുളള കൊടിക്കയർ പൂജപ്പുര സെൻട്രൽ ജയിലിൽ നടന്ന ചടങ്ങിൽ ജയിൽ ജോയിന്റ്' സുപ്രണ്ട് അൽഷാനിൽ നിന്നും ക്ഷേത്രം ഭരണസമിതി അംഗങ്ങളായ തുളസി ഭാസ്കരനും, കരമന ജയനും ഏറ്റുവാങ്ങി. പ്രസ്തുത ചടങ്ങിൽ ക്ഷേത്ര...

അയ്യപ്പഭക്തരോട് അപമര്യാദയായി പെരുമാറരുതെന്നു പൊലീസിന് നിർദ്ദേശം നൽകി ഹൈക്കോടതി

കൊച്ചി : അയ്യപ്പഭക്തരോട് ഒരു കാരണവശാലും അപമര്യാദയായി പെരുമാറരുതെന്നു പൊലീസിന് നിർദ്ദേശം നൽകി ഹൈക്കോടതി. വിഷയങ്ങൾ നാളെ (ബുധൻ) കോടതി വീണ്ടും വിശദമായി പരിഗണിക്കും. തിരക്ക് നിയന്ത്രിക്കാൻ വടി എടുക്കാൻ പാടില്ലെന്നും പതിനെട്ടാം പടിയിൽ...
- Advertisment -

Most Popular

- Advertisement -