കോട്ടയം : കോട്ടയം മെഡിക്കൽ കോളേജ് അപകടത്തിൽ മരിച്ച ബിന്ദുവിന്റെ വീട് ആരോഗ്യമന്ത്രി വീണ ജോർജ് സന്ദർശിച്ചു.രാവിലെയാണ് പ്രാദേശിക സിപിഎം നേതാക്കളുമായി മന്ത്രി തലയോലപ്പറമ്പിലെ വീട്ടിലെത്തിയത് ബിന്ദുവിൻ്റെ ഭർത്താവിനോടും അമ്മയോടും മക്കളോടും മന്ത്രി സംസാരിച്ചു.
മകന് പഠനത്തിനനുസരിച്ച് ജോലി നൽകണമെന്ന് കുടുംബം അഭ്യർഥിച്ചു. അത്യന്തം ദു:ഖകരമായ സംഭവമാണെന്നും ബിന്ദുവിൻ്റെ കുടുംബത്തിൻ്റെ ദു:ഖം തൻ്റേതുമാണെന്നും മന്ത്രി മാധ്യമങ്ങളോട് പ്രതികരിച്ചു.സർക്കാർ കുടുംബത്തോടൊപ്പം ഉണ്ടാകുമെന്നും ധനസഹായത്തിന്റെ കാര്യത്തിൽ ഉചിതമായ തീരുമാനം എടുക്കുമെന്നും മന്ത്രി അറിയിച്ചു .മുഖ്യമന്ത്രി തന്നെ സഹായത്തെ കുറിച്ച് പ്രഖ്യാപിക്കുമെന്നും മന്ത്രി പറഞ്ഞു.