ടെൽ അവീവ് : അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിനെ സമാധാനത്തിനുള്ള നൊബേലിന് നാമനിര്‍ദേശം ചെയ്ത് ഇസ്രയേലും .തിങ്കളാഴ്ച വൈറ്റ് ഹൗസിൽ നടന്ന അത്താഴവിരുന്നിനിടെ നൊബേൽ കമ്മിറ്റിക്ക് അയച്ച നാമനിർദേശ കത്തിന്റെ പകർപ്പ് ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു കൈമാറി .സമാധാനാന്തരീക്ഷം കെട്ടിപ്പടുക്കുന്നതില്‍ വഹിച്ച പങ്ക് ചൂണ്ടിക്കാണിച്ചാണ് ട്രംപിന് നൊബേല്‍ സമ്മാനം കൊടുക്കണമെന്ന് നിർദേശിച്ചതെന്ന് നെതന്യാഹു പറഞ്ഞു. ഇത് പ്രതീക്ഷിച്ചിരുന്നില്ലെന്നും നെതന്യാഹുവിനോടുള്ള നന്ദി അറിയിക്കുന്നുവെന്നും ട്രംപ് പ്രതികരിച്ചു.






