തിരുവനന്തപുരം : ബിജെപി സംസ്ഥാന കാര്യാലയ ഓഫീസ് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ ഉദ്ഘാടനം ചെയ്തു.രാവിലെ 10.45 ഓടെ എത്തിയ അമിത് ഷാ ബിജെപി പതാക സംസ്ഥാന കാര്യാലയത്തിന് മുന്നിൽ ഉയർത്തി. ഓഫീസിന് മുന്നില്‍ വൃക്ഷത്തൈ നട്ടു. തുടര്‍ന്ന് നാട മുറിച്ച് കെട്ടിടത്തില്‍ പ്രവേശിച്ച് വിളക്കുകൊളുത്തി ഓഫീസ് ഉദ്ഘാടനം ചെയ്തു. ഓഫീസിന്റെ നടുത്തളത്തില്‍ സ്ഥാപിച്ച മുന്‍ സംസ്ഥാന അധ്യക്ഷന്‍ കെ.ജി. മാരാരുടെ അര്‍ധകായ വെങ്കലപ്രതിമ അദ്ദേഹം അനാച്ഛാദനം ചെയ്തു. രണ്ട് ഭൂഗർഭ നിലകളടക്കം ഏഴ് നിലകളിലായി 60000 ചതുരശ്ര അടി വിസ്തീർണത്തിൽ പണി കഴിപ്പിച്ചതാണ് ബിജെപിയുടെ സംസ്ഥാനത്തെ പുതിയ ഓഫീസ് കെട്ടിടം.