Wednesday, July 30, 2025
No menu items!

subscribe-youtube-channel

HomeNewsസർക്കാരിന്റെ ലഹരി...

സർക്കാരിന്റെ ലഹരി വിരുദ്ധ പ്രവർത്തനങ്ങൾക്ക് സഭയുടെ പൂർണ പിന്തുണ : പരിശുദ്ധ കാതോലിക്കാ ബാവാ

തിരുവനന്തപുരം : ലഹരിക്കെതിരായ പോരാട്ടം ഈ തലമുറയ്ക്കും വരും തലമുറയ്ക്കും വേണ്ടിയുളള സാമൂഹിക ഉത്തരവാദിത്വമാണെന്ന് മലങ്കര ഓർത്തഡോക്സ് സുറിയാനി സഭാധ്യക്ഷൻ പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് തൃതീയൻ കാതോലിക്കാ ബാവാ. ഓർത്തഡോക്സ് ക്രൈസ്തവ യുവജനപ്രസ്ഥാനം കാസർഗോഡ് നിന്നാരംഭിച്ച ലഹരി വിരുദ്ധ സന്ദേശയാത്രയുടെ സമാപന സമ്മേളനം തിരുവനന്തപുരത്ത് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു പരിശുദ്ധ ബാവാ.

മയക്കുമരുന്ന് സംഘങ്ങളെ അടിച്ചമർത്തുന്നതിൽ സർക്കാർ നടത്തുന്ന ശ്രമങ്ങളെ പ്രശംസിക്കുന്നതായും, ലഹരി വിരുദ്ധ പ്രവർത്തനങ്ങൾക്ക് പൂർണപിന്തുണ പ്രഖ്യാപിക്കുന്നതായും പരിശുദ്ധ കാതോലിക്കാ ബാവാ കൂട്ടിച്ചേർത്തു.
പേരൂർക്കട തെക്കൻ പരുമല സെന്റ് ഗ്രീഗോറിയോസ് ഓർത്തഡോക്‌സ് വലിയപള്ളിയിൽ സംഘടിപ്പിച്ച ചടങ്ങിൽ വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവൻകുട്ടി മുഖ്യപ്രഭാഷണം നടത്തി.

ലഹരി വിപത്തിനെതിരെ യുവാക്കൾതന്നെ രംഗത്ത് വരുന്നത് മാതൃകാപരമാണെന്ന് അദ്ദേഹം പറഞ്ഞു. തിരുവനന്തപുരം ഭദ്രാസനാധിപൻ ഡോ.ഗബ്രിയേൽ മാർ ഗ്രീഗോറിയോസ് മെത്രാപ്പോലീത്താ അധ്യക്ഷത വഹിച്ചു. എം.എൽ.എമാരായ വി.കെ പ്രശാന്ത്, പി.സി വിഷ്ണുനാഥ് എന്നിവർ മുഖ്യാതിഥികളായി. യുവജനപ്രസ്ഥാനം വൈസ് പ്രസിഡന്റ് ഫാ.ജെയിൻ സി മാത്യു ലഹരി വിരുദ്ധ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു.

മലങ്കര അസോസിയേഷൻ സെക്രട്ടറി അഡ്വ. ബിജു ഉമ്മൻ, യുവജനപ്രസ്ഥാനം ജനറൽ സെക്രട്ടറി ഫാ വിജു ഏലിയാസ്‌, കേന്ദ്ര ട്രഷറര്‍ രെഞ്ചു എം ജോയ്, വാർഡ് കൗൺസിലർ മീന ദിനേഷ്, വെരി. റവ സാം കാഞ്ഞിക്കൽ കോർ എപ്പിസ്കോപ്പാ, ഫാ ഗീവർഗീസ് പള്ളിവാതുക്കൽ, സാജൻ ജോർജ്, അനീഷ് ജേക്കബ്, അബി എബ്രഹാം കോശി, രോഹിത് ജോൺ വർഗീസ് എന്നിവർ പ്രസംഗിച്ചു.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

സേവനം മെച്ചപ്പെടുത്തുന്നതിന് തദ്ദേശ വകുപ്പ് 106 ചട്ടങ്ങളിലായി 381 ഭേദഗതികൾ വരുത്തും- മന്ത്രി എം.ബി. രാജേഷ്

ആലപ്പുഴ : ജനങ്ങൾക്ക് മെച്ചപ്പെട്ട സേവനം ലഭ്യമാക്കാൻ തദ്ദേശസ്വയംഭരണ വകുപ്പ് 106 ചട്ടങ്ങളിലായി 381 ഭേദഗതികൾ വരുത്തുമെന്ന്  തദ്ദേശസ്വയംഭരണ വകുപ്പ് മന്ത്രി എം.ബി. രാജേഷ്. സംസ്ഥാന സര്‍ക്കാരിന്റെ മൂന്നാം വാര്‍ഷികത്തോടനുബന്ധിച്ച് തദ്ദേശസ്വയംഭരണ വകുപ്പിന്റെ...

ഡ്രൈവിങ് സ്കൂളുകളുടെ പ്രതിഷേധം:ഡ്രൈവിങ് ടെസ്റ്റ് നിർത്തിവെച്ചു

തിരുവനന്തപുരം : സംസ്ഥാനത്ത് ഡ്രൈവിങ് ടെസ്റ്റ് പരിഷ്കാരത്തിനെതിരെ ഡ്രൈവിങ് സ്കൂളുകളുടെ വ്യാപക പ്രതിഷേധം. സര്‍ക്കുലര്‍ റദ്ദാക്കണമെന്നാവശ്യപ്പെട്ടാണ് ഡ്രൈവിങ്ങ് ടെസ്റ്റും, ഡ്രൈവിങ്ങ് പരിശീലനവും ബഹിഷ്‌കരിച്ച് ഡ്രൈവിങ്ങ് സ്‌കൂള്‍ ഉടമകള്‍ പ്രതിഷേധിക്കുന്നത്. പ്രതിഷേധത്തെ തുടർന്ന് പലയിടത്തും...
- Advertisment -

Most Popular

- Advertisement -