തൃശ്ശൂർ : സ്വകാര്യ ഡി അഡിക്ഷന്‍ സെന്ററില്‍ ജോലിചെയ്യുന്ന യുവാവ് എംഡിഎംഎയുമായി പിടിയില്‍.കറുകുറ്റിയിലെ സ്വകാര്യ ഡി അഡിക്ഷന്‍ സെന്ററില്‍ ജോലിചെയ്യുന്ന കൊരട്ടി സ്വദേശി വിവേക് എന്ന ഡൂളി വിവേകി(25)നെയാണ് 4.5 ഗ്രാം എംഡിഎംഎയുമായി പിടികൂടിയത്.
ഡി അഡിക്ഷന്‍ സെന്ററില്‍ വരുന്ന രോഗികള്‍ക്ക് സ്ഥാപന അധികാരികള്‍ അറിയാതെ മയക്കുമരുന്ന് വില്‍പ്പന നടത്തുന്നതായി ശ്രദ്ധയില്‍പ്പെട്ടതോടെ ചാലക്കുടി റെയ്ഞ്ച് എക്‌സൈസ് ഇന്‍സ്‌പെക്ടറിന്റെ നേതൃത്വത്തിലുള്ള സംഘം നടത്തിയ പരിശോധനയിലാണ് യുവാവിന്റെ പക്കൽ നിന്നും എംഡിഎംഎ കണ്ടെത്തിയത്.
അങ്കമാലി കേന്ദ്രീകരിച്ച മയക്കുമരുന്നു ലോബിയിലെ കണ്ണിയാണ് ഇയാൾ .അരഗ്രാമിന് 3000 രൂപ നിരക്കിലാണ് കച്ചവടം നടത്തിയിരുന്നത്.ഇയാൾ മറ്റ് രാസലഹരിക്കേസുകളിലും പ്രതിയാണെന്നും എക്‌സൈസ് ഉദ്യോഗസ്ഥർ പറഞ്ഞു.