തിരുവല്ല :ചാത്തങ്കേരി എസ്എൻഡിപി സ്കൂളിന്റെയും പി എൻ നമ്പൂതിരി ഫൗണ്ടേഷന്റെയും സംയുക്ത ആഭിമുഖ്യത്തിൽ വിദ്യാർത്ഥികൾക്കായി ‘വായനയുടെ ആകാശം’ എന്ന ഏകദിന ക്യാമ്പ് സംഘടിപ്പിച്ചു. പെരിങ്ങര പഞ്ചായത്ത് പ്രസിഡൻറ് എബ്രഹാം തോമസ് ഉദ്ഘാടനം ചെയ്തു. ഡോ. രമേശ് ഇളമൺ നമ്പൂതിരി അധ്യക്ഷത വഹിച്ചു. ലിനോജ് ചാക്കോ, കെ സി മാത്യു, പ്രധാന അധ്യാപിക മല്ലിക, ഡോ ഇന്ദിര എന്നിവർ പ്രസംഗിച്ചു.

വായനയുടെ ആകാശം – ഏകദിന ക്യാമ്പ്





