Sunday, December 21, 2025
No menu items!

subscribe-youtube-channel

HomeNewsMallappallyകാറ്റിൽ മല്ലപ്പള്ളിയിലും...

കാറ്റിൽ മല്ലപ്പള്ളിയിലും പരിസരപ്രദേശങ്ങളിലും മരങ്ങൾ കടപുഴകി  ലൈനുകളിലേക്ക് വീണു: പലയിടങ്ങളിലും വൈദ്യുതി പുനസ്ഥാപിക്കാൻ കഴിഞ്ഞിട്ടില്ല

മല്ലപ്പള്ളി : മഴയെ തുടർന്ന് ഉണ്ടായ ശക്തമായ കാറ്റിൽ മല്ലപ്പള്ളിയിലും പരിസരപ്രദേശങ്ങളിലും മരങ്ങൾ കടപുഴകി വൈദ്യുതി ലൈനുകളിലേക്ക്  വീണു. ഇന്ന്  ഉച്ചയ്ക്ക് 3 മണിയോടു കൂടിയുണ്ടായ അതി ശക്തമായ കാറ്റിലും മഴയിലും മല്ലപ്പള്ളി സെക്ഷന്റെ പരിധിയിൽ മൂന്ന് 11 kv പോസ്റ്റുകളും 12 LT പോസ്റ്റുകളും ഒടിഞ്ഞത്. 35 സ്ഥലങ്ങളിൽ കമ്പി പൊട്ടിയതായും  വിവരം ലഭിച്ചു. 40 ഓളം സ്ഥലത്ത് ലൈനിൽ മരം വീണു. 25 ഓളം സ്ഥലത്ത് പോസ്റ്റ്‌ ചരിഞ്ഞ നിലയിലാണ്.

ഈ പ്രദേശങ്ങളിൽ വൈദ്യുതി പൂർണമായും നിലച്ചിരിക്കുകയാണ്. ആളപായം ഒന്നും റിപ്പോർട്ട് ചെയ്തിട്ടില്ല. കടുവാക്കുഴി, ഈട്ടിക്കൽ പടി, ചെങ്ങരൂർ, ചേലക്കപ്പടി, ഇളപുങ്കൽ, പുതുശ്ശേരി, പൂവൻപാറ, പുല്ലുകുത്തി തുടങ്ങി നിരവധി സ്ഥലങ്ങളിൽ  മരങ്ങൾ ഒടിഞ്ഞുവീണ് നാശനഷ്ടങ്ങൾ റിപ്പോർട്ട് ചെയ്യ്തത്.

വൈദ്യുതി പുനഃസ്ഥാപിക്കുവാനും, ഗതാഗത തടസ്സങ്ങൾ നീക്കുവാൻ ഉള്ള നടപടികൾ അധികൃതർ ആരംഭിച്ചിട്ടുണ്ട്. മഴ തുടരുന്നതും, രാത്രിയായതും പ്രവർത്തനങ്ങളെ നേരിയ തോതിൽ ബാധിക്കുന്നുണ്ട്.  വൈദ്യുതി വിതരണം സാധാരണ നിലയിൽ ആകാൻ രണ്ടു ദിവസമെങ്കിലും വേണ്ടി വരും.

ലൈനിൽ വീണ മരങ്ങൾ  ഇനിയും  മുറിച്ച് നീക്കാനുണ്ട്. കമ്പി പൊട്ടിയിട്ടുള്ള ട്രാൻസ്‌ഫോർമറുകളും പോസ്റ്റ്‌ ഒടിഞ്ഞ ട്രാൻസ്‌ ഫോർമാറുകളും ഓഫ് ചെയ്തു  ശേഷം ബാക്കി ചാർജ് ചെയ്യുന്നതാണെന്നും, ഉപഭോക്താക്കൾ  സഹകരിക്കണമെന്നും കെഎസ്ഇബി അധികൃതർ  അറിയിച്ചു.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

കോഴിക്കോട് ഉത്സവത്തിനിടെ ആനയിടഞ്ഞ് രണ്ട് പേര്‍ മരിച്ചു : നിരവധി പേര്‍ക്ക് പരിക്കേറ്റു

കോഴിക്കോട് : കോഴിക്കോട് കൊയിലാണ്ടികുറുവങ്ങാട് മണക്കുളങ്ങര ഉത്സവത്തിനിടെ രണ്ട് ആനകളിടഞ്ഞ് ഉണ്ടായ തിക്കിലും തിരക്കിലും പെട്ട് രണ്ട് പേര്‍ മരിച്ചു. നിരവധി പേര്‍ക്ക് പരിക്കേറ്റു.കുറുവങ്ങാട് സ്വദേശികളായ ലീല, അമ്മുക്കുട്ടി എന്നീ സ്ത്രീകളാണ് തിരക്കില്‍പെട്ട്...

കാശ്മീരിൽ ഭീകരരും സുരക്ഷാ സേനയും തമ്മിൽ ഏറ്റുമുട്ടൽ : മൂന്ന് ഭീകരർ കൊല്ലപ്പെട്ടു

ന്യൂഡൽഹി : ജമ്മു കശ്മീരിലെ അവന്തിപോര നാദെര്‍ മേഖലയില്‍ സുരക്ഷാ സേനയും ഭീകരരും തമ്മിൽ നടന്ന ഏറ്റുമുട്ടലിൽ മൂന്ന് ജെയ്‌ഷെ ഭീകരർ കൊല്ലപ്പെട്ടു . ഇന്ന് പുലര്‍ച്ചെയാണ് സംഭവം. ശക്തമായ വെടിവെപ്പാണ് മേഖലയില്‍...
- Advertisment -

Most Popular

- Advertisement -