Wednesday, August 6, 2025
No menu items!

subscribe-youtube-channel

HomeNewsNationalഉത്തരാഖണ്ഡിൽ മേഘവിസ്ഫോടനം...

ഉത്തരാഖണ്ഡിൽ മേഘവിസ്ഫോടനം : നാലു മരണം , 50 പേരെ കാണാതായി

ഡെറാഡൂൺ : ഉത്തരാഖണ്ഡിലെ ഉത്തരകാശിയിൽ മേഘവിസ്ഫോടനത്തെത്തുടർന്നുണ്ടായ മിന്നൽ പ്രളയത്തിൽ വൻ നാശനഷ്ടം. നാല് പേർ മരിച്ചതായും 50 ഓളം പേരെ കാണാതായതായുമാണ് റിപ്പോർട്ട്. ഉത്തരകാശിയിലെ ധരാലി ഗ്രാമത്തിൽ കുന്നിൻ മുകളിൽ നിന്ന് കുത്തിയൊഴുകിവന്ന പ്രളയജലം വീടുകൾക്കു മുകളിലൂടെ കുതിച്ചൊഴുകുന്ന ദൃശ്യങ്ങൾ പുറത്തു വന്നിട്ടുണ്ട്.നിരവധി വീടുകളും വാഹനങ്ങളും ഒലിച്ചുപോയി. തകർന്ന കെട്ടിടങ്ങൾക്കുള്ളിൽ ആളുകൾ കുടുങ്ങിക്കിടക്കുന്നതായും വിവരമുണ്ട്.  സൈന്യവും കേന്ദ്ര, സംസ്ഥാന ദുരന്തനിവാരണ സംഘവും സ്ഥലത്തെത്തി രക്ഷാപ്രവർത്തനം നടത്തുകയാണ് .

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

വികസന വെല്ലുവിളികൾ നേരിടുന്ന കുട്ടികളുടെ വികാസത്തിന് അങ്കണവാടി പ്രവേശനം

തിരുവനന്തപുരം : വികസന വെല്ലുവിളികൾ നേരിടുന്ന കുട്ടികളെ ചികിത്സയോടൊപ്പം അങ്കണവാടികളിൽ പ്രവേശിപ്പിക്കുന്നതിന് വനിത ശിശുവികസന വകുപ്പ് അനുമതി നൽകി ഉത്തരവിട്ടതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. 2 വയസിനും 3 വയസിനും...

അമീബിക് മസ്തിഷ്ക ജ്വരം : രോഗ ലക്ഷണങ്ങളോടെ ഒരു കുട്ടി കൂടി ചികിത്സയിൽ

കോഴിക്കോട് : അമീബിക് മസ്തിഷ്ക ജ്വര ലക്ഷണങ്ങളോടെ ഒരു കുട്ടി കൂടി ചികിത്സയിൽ. കോഴിക്കോട് സ്വദേശിയായ നാലു വയസ്സുകാരനാണ് ചികിത്സയിലുള്ളത്. പ്രാഥമിക പരിശോധനയില്‍ അമീബിക് മസ്തിഷ്ക ജ്വരം സ്ഥിരീകരിച്ചിട്ടുണ്ട്. അന്തിമ പരിശോധനാ ഫലം...
- Advertisment -

Most Popular

- Advertisement -