തിരുവനന്തപുരം : മൃഗസംരക്ഷണ വകുപ്പിന്റെ ആഭിമുഖ്യത്തിൽ മൃഗസംരക്ഷണ മേഖലയിലെ മികച്ച കർഷകർക്ക് പുരസ്‌കാരങ്ങൾ നൽകും. സംസ്ഥാന തലത്തിൽ മികച്ച ക്ഷീരകർഷകൻ, മികച്ച വാണിജ്യ ക്ഷീര കർഷകൻ, മികച്ച സമ്മിശ്ര കർഷൻ എന്നീ വിഭാഗങ്ങളിലെ കർഷകർക്ക് 1 ലക്ഷം രൂപയുടെ ക്യാഷ് അവാർഡും പ്രശസ്തി പത്രവും ഫലകവും നൽകും.
മികച്ച പൗൾട്രി കർഷകൻ, മികച്ച കർഷക/സംരംഭക, മികച്ച യുവകർഷകൻ എന്നീ വിഭാഗങ്ങളിലെ കർഷകർക്ക് 50,000 രൂപയുടെ ക്യാഷ് അവാർഡും പ്രശസ്തി പത്രവും ഫലകവും നൽകും. കൂടാതെ ജില്ലാ തലത്തിൽ മികച്ച ക്ഷീര കർഷകന് 20,000 രൂപയുടെ ക്യാഷ് അവാർഡും, മികച്ച സമ്മിശ്ര കർഷകന് 10,000 രൂപയുടെ ക്യാഷ് അവാർഡും നൽകും.
അപേക്ഷാ ഫോമുകൾ എല്ലാ മൃഗാശുപത്രികളിലും ലഭ്യമാണ്. സമർപ്പിക്കേണ്ട അവസാന തീയതി ഓഗസ്റ്റ് 20.