Sunday, October 18, 2026
No menu items!

subscribe-youtube-channel

HomeNewsറവന്യൂ ജില്ലാ...

റവന്യൂ ജില്ലാ സ്കൂൾ കലോത്സവം 26 മുതൽ തിരുവല്ലയിൽ

തിരുവല്ല: 5000 ത്തോളം കലാപ്രതിഭകൾ മാറ്റുരയ്ക്കുന്ന റവന്യൂ ജില്ലാ സ്കൂൾ കലോത്സവം നവംബർ 26 ന് ആരംഭിക്കും.  തിരുവല്ല തിരുമൂലപുരം എസ് എൻ വി സ്കൂളിലെ പ്രധാന വേദിയിൽ രാവിലെ 9.30 ന് ആരോഗ്യ മന്ത്രി വീണാ ജോർജ് കലോത്സവം ഉദ്ഘാടനം ചെയ്യും. മാത്യൂ ടി തോമസ് എം എൽ എ അധ്യക്ഷത വഹിക്കും. ചലച്ചിത്ര നടനും കോമഡി സ്റ്റാർ കലാകാരനുമായ ഉല്ലാസ് പന്തളം കലാമേളയുടെ  ഉദ്ഘാടനം നിർവഹിക്കും.
     
29 ന് നടക്കുന്ന സമാപന സമ്മേളനം ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ ഉദ്ഘാടനം ചെയ്യും. പ്രമോദ് നാരായണൻ എം എൽ എ അധ്യക്ഷത വഹിക്കും. ജില്ലാ പോലീസ് സൂപ്രണ്ട് പത്തനംതിട്ട  വിജി വിനോദ് കുമാർ ഐപിഎസ്. വിജയികൾക്ക് സമ്മാനദാനം നൽകും.

തിരുമൂലപുരത്തെ അഞ്ച് സ്കൂളുകളിലെ 12 വേദികളിലാണ്  കലോത്സവം ഒരുക്കിയിരിക്കുന്നതെന്ന് വിദ്യാഭ്യാസ ഉപഡയറക്ടർ  ബി ആർ അനിലാ, ടിച്ച്  ഹാഷിം, പിഎ റഹ്മത്തുള്ള ഖാൻ, മുഹമ്മദ് അക്ബർ, ബിനു ജേക്കബ് നൈനാൻ, സജി അലക്സാണ്ടർ, അനിത ജി നായർ, ടി എം അൻവർ, ഹരിഗോവിന്ദ് എന്നിവർ അറിയിച്ചു. 

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

മുഴുവൻ അയ്യപ്പ ഭക്തർക്കും സുഖകരമായ ദർശനം ഒരുക്കാൻ കഴിഞ്ഞ തീർഥാടന കാലം : മന്ത്രി വി എൻ വാസവൻ

തിരുവനന്തപുരം : മുഴുവൻ ഭക്തർക്കും സുഖകരമായ ദർശനമൊരുക്കാൻ കഴിഞ്ഞ ശബരിമല തീർത്ഥാടന ചരിത്രത്തിലെ ഏറ്റവും മികവുറ്റ ഏടാണ് ഈ വർഷം കഴിഞ്ഞതെന്ന് ദേവസ്വം വകുപ്പ് മന്ത്രി വി എൻ വാസവൻ അഭിപ്രായപ്പെട്ടു. ഈ...

ശബരിമല തീർത്ഥാടനം : നവംബർ 11 മുതൽ നിയന്ത്രണങ്ങൾ വരും

പത്തനംതിട്ട: ശബരിമല തീർഥാടനത്തോടനുബന്ധിച്ച് 2025 നവംബർ 11 മുതൽ 2026 ജനുവരി 25 വരെ വിവിധ നിയന്ത്രണങ്ങൾ ഏർപ്പെടുത്തും. ളാഹ മുതൽ സന്നിധാനം വരെയുളള തീർഥാടന പാതകളിലെ ഭക്ഷണശാലകളിൽ മാംസാഹാരം ശേഖരിച്ചു വയ്ക്കുന്നതും...
- Advertisment -

Most Popular

- Advertisement -