പ്രതിപക്ഷ മുന്നണിക്ക് 300 വോട്ടുകൾ മാത്രമാണ് കിട്ടിയത്. 15 വോട്ടുകൾ അസാധുവായി. പ്രതിപക്ഷ മുന്നണിക്ക് കിട്ടേണ്ടിയിരുന്ന 14 വോട്ടുകൾ സിപി രാധാകൃഷ്ണന് അധികമായി ലഭിച്ചിട്ടുണ്ട്.
ഉപരാഷ്ട്രപതി പദവിയിൽ രണ്ട് വർഷം ബാക്കിനിൽക്കെ ജഗദീപ് ധൻകർ രാജിവച്ചതിനെ തുടർന്നായിരുന്നു ഉപരാഷ്ട്രപതി തിരഞ്ഞെടുപ്പിന് വഴിയൊരുങ്ങിയത്. സിപി രാധാകൃഷ്ണൻ നിലവിൽ മഹാരാഷ്ട്ര ഗവർണർ ആണ്. ജാർഖണ്ഡ് തെലുങ്കാന എന്നീ സംസ്ഥാനങ്ങളുടെ ഗവർണർ സ്ഥാനവും വഹിച്ചിട്ടുണ്ട്.






