തിരുവനന്തപുരം : കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് കീഴിലുള്ള ബ്യൂറോ ഓഫ് ഇമിഗ്രേഷൻ നടപ്പിലാക്കുന്ന ‘ഫാസ്റ്റ് ട്രാക്ക് ഇമിഗ്രേഷൻ – ട്രസ്റ്റഡ് ട്രാവലർ പ്രോഗ്രാം (FTI-TTP) തിരുവനന്തപുരം വിമാനത്താവളത്തിൽ ആരംഭിക്കുന്നു . ഇന്ന് കേന്ദ്ര ആഭ്യന്തര, സഹകരണ മന്ത്രിഅമിത് ഷാ വീഡിയോ കോൺഫറൻസിലൂടെ ഉദ്ഘാടനം നിർവഹിക്കും.
ഇന്ത്യൻ പൗരന്മാർ, ഓവർസീസ് സിറ്റിസൺഷിപ്പ് ഓഫ് ഇന്ത്യ (OCI) കാർഡ് കൈവശമുള്ള വിദേശ പൗരന്മാർ എന്നിവർക്ക് ഇമിഗ്രേഷൻ ക്ലിയറൻസ് പ്രക്രിയ വേഗത്തിലാക്കുന്നതിനായാണ് ഫാസ്റ്റ് ട്രാക്ക് ഇമിഗ്രേഷൻ – ട്രസ്റ്റഡ് ട്രാവലേഴ്സ് പ്രോഗ്രാം (FTI-TTP) ആരംഭിച്ചത്. എഫ്ടിഐ-ടിടിപിയുടെ കീഴിലുള്ള ഇ-ഗേറ്റ്‌സ് സൗകര്യം ഇപ്പോൾ ഡൽഹി, മുംബൈ, അഹമ്മദാബാദ്, കൊൽക്കത്ത, ചെന്നൈ, ബെംഗളൂരു, ഹൈദരാബാദ്, കൊച്ചി തുടങ്ങിയ എട്ട് വിമാനത്താവളങ്ങളിൽ ലഭ്യമാണ്.






