Tuesday, December 23, 2025
No menu items!

subscribe-youtube-channel

HomeNewsഅയ്യപ്പ സംഗമത്തിൽ...

അയ്യപ്പ സംഗമത്തിൽ പങ്കെടുത്ത് മടങ്ങിയ ഗാനമേള സംഘത്തിന്റെ വാഹനം അപകടത്തിൽപ്പെട്ടു: ഒരാൾ മരിച്ചു

പത്തനംതിട്ട: പമ്പയിലെ ആഗോള അയ്യപ്പ സംഗമത്തിൽ ഗാനമേള അവതരിപ്പിച്ച് മടങ്ങിയ സംഘത്തിലെ അംഗങ്ങൾ സഞ്ചരിച്ച കാർ പുനലൂർ– മൂവാറ്റുപുഴ സംസ്ഥാന പാതയിൽ റാന്നി മന്ദിരം ജംക്ഷനും വാളിപ്ലാക്കൽ പടിക്കും മധ്യേ കൂട്ടിയിടിച്ച് ഡ്രൈവർ മരിച്ചു. നെയ്യാറ്റിൻകര നിലമാമൂട് സ്വദേശി റിട്ട. സി എസ് എ ഇവാഞ്ചലിസ്റ്റ് രാജുവിൻ്റെ മകൻ കൊച്ചാപ്പു എന്നു വിളിക്കുന്ന ബീനറ്റ് ( 21 ) ആണ് മരിച്ചത്. ശനിയാഴ്ച ഉച്ചകഴിഞ്ഞ് 3.30 നാണ് അപകടം ഉണ്ടായത്.

അപകടത്തിൽ പരിക്കേറ്റ നെടുമങ്ങാട് കോക്കോതമംഗലം സ്വദേശി ഡ്രമ്മർ കിച്ചു, ഗിറ്റാറ്റിസ്റ്റ് അടൂർ സ്വദേശി ഡോണി എന്നിവരെ പരിക്കുകളോടെ കോഴഞ്ചേരി മുത്തൂറ്റ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അപകടത്തിൽ‌പെട്ട കാറിൽ കുടുങ്ങിക്കിടന്ന മൂന്നു പേരെ നാട്ടുകാരും അഗ്നിരക്ഷാ സേനയും ചേർന്ന് കാർ വെട്ടിപ്പൊളിച്ചാണ് പുറത്തെടുത്തത്.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

മെയ്  21 വരെ കേരളത്തിൽ കാറ്റ്  ശക്തമാകാൻ സാധ്യത

ആലപ്പുഴ: ഇന്ന് മുതൽ  മെയ്  21 വരെ കേരളത്തിൽ കാറ്റും മഴയും  ശക്തമാകാൻ സാധ്യത. റായൽസീമക്കും വടക്കൻ തമിൾനാടിനും മുകളിലായി ചക്രവാതചുഴി നിലനിൽക്കുന്നു. ചക്രവാതചുഴിക്ക് കുറുകെ തെക്കൻ ഛത്തിസ്ഗഡ്ൽ നിന്ന് കോമോറിൻ മേഖലയിലേക്ക്...

എത്രയും വേ​ഗം രാജ്യം വിടണം : സിറിയയിലെ ഇന്ത്യക്കാർക്ക് വിദേശകാര്യ മന്ത്രാലയത്തിന്റെ മുന്നറിയിപ്പ്

ന്യൂഡൽഹി : ആഭ്യന്തര കലാപം രൂക്ഷമായ സിറിയയിലെ ഇന്ത്യക്കാർ എത്രയും വേഗം രാജ്യം വിടണമെന്ന് വിദേശകാര്യ മന്ത്രാലയത്തിന്റെ നിർദേശം. സിറിയയിലൂടെ യാത്രചെയ്യുന്നത് ഇന്ത്യക്കാര്‍ ഒഴിവാക്കണം.നിലവിൽ സിറിയയിലുള്ള ഇന്ത്യക്കാർ ഡമാസ്കസിലെ ഇന്ത്യൻ എംബസിയുമായി ബന്ധപ്പെടണമെന്നും...
- Advertisment -

Most Popular

- Advertisement -