ന്യൂഡൽഹി : ഇന്ത്യൻ വിപണിയിലെ ജനപ്രിയ വാഹന നിർമ്മാതാക്കൾ ഹൈബ്രിഡ് സാങ്കേതികവിദ്യ അവതരിപ്പിക്കാൻ ഒരുങ്ങുന്നു. 2026-27 ഓടെ ഇന്ത്യൻ വിപണിയിലെ പ്രമുഖ കാറുകളും എസ്‌യുവികളും ഹൈബ്രിഡ് മോഡലുകളായി പരിവർത്തനം ചെയ്യപ്പെടും. പാരിസ്ഥിതിക നിയമങ്ങളുടെയും ഇന്ധനക്ഷമതയുടെയും പ്രാധാന്യം വർധിക്കുന്ന സാഹചര്യത്തിൽ, നിരവധി ജനപ്രിയ വാഹന നിർമ്മാതാക്കളാണ് ഹൈബ്രിഡ് സാങ്കേതികവിദ്യ അവതരിപ്പിക്കാൻ ഒരുങ്ങുന്നത്.
മാരുതി സുസുക്കിയായിരിക്കും ഈ മാറ്റത്തിന് ആദ്യ തയ്യാർ എടുക്കുന്നത്. 2026-ൽ ഫ്രോങ്ക്‌സ് കോംപാക്റ്റ് ക്രോസ്ഓവറിലും പുതുതലമുറ ബലേനോ ഹാച്ച്ബാക്കിലും സ്വന്തമായി വികസിപ്പിച്ച, ചെലവ് കുറഞ്ഞ ശക്തമായ ഹൈബ്രിഡ് പവർട്രെയിൻ അവതരിപ്പിക്കാനാണ് കമ്പനി ലക്ഷ്യമിടുന്നത്. ഈ പുതിയ ഹൈബ്രിഡ് സിസ്റ്റം 1.2 ലിറ്റർ Z-സീരീസ് പെട്രോൾ എഞ്ചിനെ അടിസ്ഥാനമാക്കിയുള്ളതായിരിക്കും
മഹീന്ദ്ര ആൻഡ് മഹീന്ദ്രയുടെ ജനപ്രിയ XUV 3XO അടുത്ത വർഷം ഹൈബ്രിഡ് സാങ്കേതികവിദ്യ സ്വീകരിക്കും. കമ്പനിയുടെ പുതിയ NUIQ ഫ്ലെക്സിബിൾ പ്ലാറ്റ്‌ഫോമിനെ അടിസ്ഥാനമാക്കിയുള്ള ഈ മോഡലിൽ 1.2 ലിറ്റർ ടർബോ പെട്രോൾ എഞ്ചിനൊപ്പം ഹൈബ്രിഡ് സജ്ജീകരണം ഉണ്ടാകുമെന്നാണ് കരുതുന്നത്.
ഇടത്തരം എസ്‌യുവി വിഭാഗത്തിൽ, ഹോണ്ട എലിവേറ്റ് ഹൈബ്രിഡ് 2026-ൽ വിപണിയിലെത്തും. സിറ്റി e:HEV മോഡലിൽ ഉപയോഗിക്കുന്ന 1.5 ലിറ്റർ, 4-സിലിണ്ടർ പെട്രോൾ ഹൈബ്രിഡ് പവർട്രെയിൻ ഇതിലും ഉൾപ്പെടുത്തിയേക്കും. തുടർന്ന് 2027-ൽ പുതുതലമുറ ഹ്യുണ്ടായി ക്രെറ്റയും കിയ സെൽറ്റോസും ഹൈബ്രിഡ് പതിപ്പുകളുമായി എത്തുമെന്നും പ്രതീക്ഷിക്കുന്നത്






