Wednesday, December 24, 2025
No menu items!

subscribe-youtube-channel

HomeNews2026 ഓടെ...

2026 ഓടെ കേരളത്തിലേക്കുള്ള അന്താരാഷ്‌ട്ര സര്‍വ്വീസുകളുടെ എണ്ണം വര്‍ധിപ്പിക്കും: എയര്‍ ഇന്ത്യ എക്സ്പ്രസ്

തിരുവനന്തപുരം : 2026 ഓടെ കേരളത്തിലേക്കുള്ള അന്താരാഷ്‌ട്ര സര്‍വ്വീസുകളുടെ എണ്ണം 231 ആയും ആഭ്യന്തര സര്‍വ്വീസുകളുടെ എണ്ണം 245 ആയും വര്‍ധിപ്പിക്കുമെന്നു എയര്‍ ഇന്ത്യ എക്സ്പ്രസ് അധികൃതർ അറിയിച്ചു. നിയമസഭയിലെ മുഖ്യമന്ത്രിയുടെ ചേമ്പറില്‍ നടത്തിയ കൂടിക്കാഴ്ചയിലാണ് ഇക്കാര്യം അറിയിച്ചത്. ശൈത്യകാലങ്ങളില്‍ ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളിലെ കൂടിയ ആവശ്യം പരിഗണിച്ച് ഷെഡ്യൂളുകളുടെ എണ്ണത്തില്‍ നേരിയ വ്യത്യാസം വരുത്തിയിരുന്നു.

ഫുജൈറ, മെദീന, മാലി, സംഗപൂര്‍, ലണ്ടന്‍, ബാങ്കോക്ക് എന്നിവിടങ്ങളിലേക്ക് പുതിയ സര്‍വ്വീസുകള്‍ തുടങ്ങും. ബംഗ്ളുരൂ വഴിയോ സിംഗപൂര്‍ വഴിയോ ആസ്ട്രേലിയ – ജപ്പാന്‍ സര്‍വ്വീസ് ആരംഭിക്കുന്ന കാര്യവും പരിഗണിക്കും. ഓണം, ക്രസ്തുമസ്, പുതുവര്‍ഷം തുടങ്ങിയ സീസണുകളില്‍ അധിക വിമാനങ്ങള്‍ ഗള്‍ഫ് മേഖലയില്‍ സര്‍വ്വീസ് നടത്താന്‍ നടപടിയെടുക്കും.

തിരുവനന്തപുരത്തിനും ഡല്‍ഹിക്കും ഇടയില്‍ ബിസിനസ് ക്ലാസുള്ള വിമാനം പരിഗണിക്കും. തിരുവനന്തപുരം – ദുബായ് പോലുള്ള സെക്ടറുകളില്‍ കുറവ് വരുത്തിയ വിമാനങ്ങള്‍ ഈ സീസണില്‍ തന്നെ മടക്കിക്കൊണ്ടു വരുമെന്നും അധികൃതര്‍ വ്യക്തമാക്കി.  

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

പള്ളാത്തുരുത്തിയിൽ  നാളെ രാവിലെ 6 വരെ ഗതാഗതം നിരോധിച്ചു

ആലപ്പുഴ : ആലപ്പുഴ- ചങ്ങനാശേരി റോഡിൽ പുതുതായി നിർമിക്കുന്ന പള്ളാത്തുരുത്തി പാലത്തിന്റെ ആർച്ചിന്റെ രണ്ടാംഘട്ട കോൺക്രീറ്റിങ് നടക്കുന്നതിനാൽ നാളെ  രാവിലെ 6 വരെ ഇതുവഴിയുള്ള ഗതാഗതം നിരോധിച്ചു.  നിർമാണം നടക്കുന്ന സമയത്തു ചങ്ങനാശേരി ഭാഗത്തു...

ഫ്രിഡ്ജ് പൊട്ടിത്തെറിച്ച് വീടിന് തീപിടിച്ചു

അടൂർ : അടൂരിൽ ഫ്രിഡ്ജ് പൊട്ടിത്തെറിച്ച് വീടിന് തീപിടിച്ചു. അടൂർ തുവയൂർ മഞ്ഞാലിയിൽ വീട്ടിൽ  ഷേർലി എന്നയാളുടെ  ഫ്രിഡ്ജ്‌ന് പുലർച്ചെ മൂന്നരയോടെയാണ് തീ പിടിച്ചത്.  പ്രവർത്തനക്ഷമമായിരുന്ന ഫ്രിഡ്ജ് ഷോർട്ട് സർക്യൂട്ട് ആയതാണ് തീ...
- Advertisment -

Most Popular

- Advertisement -