കൊച്ചി : ബസിനുള്ളിലെ പ്ലാസ്റ്റിക് കുപ്പികൾ നീക്കം ചെയ്യാത്ത സംഭവത്തിൽ മന്ത്രി കെ.ബി.ഗണേഷ് കുമാറിന്റെ നിർദ്ദേശത്തിൽ കെഎസ്ആർടിസി ഡ്രൈവറെ സ്ഥലം മാറ്റിയത് ഹൈക്കോടതി റദ്ദാക്കി .പൊൻകുന്നം ഡിപ്പോയിലെ ഡ്രൈവർ ജയ്മോൻ ജോസഫിനെ പുതുക്കാട് ഡിപ്പോയിലേക്ക് സ്ഥലം മാറ്റിയതാണ് ഹൈക്കോടതി റദ്ദാക്കിയത് .മതിയായ കാരണം ഇല്ലാതെയാണ് സ്ഥലം മാറ്റം എന്നും അമിതാധികാര പ്രയോഗമാണ് കെഎസ്ആര്‍ടിസിയുടെ നടപടിയെന്നും കോടതി ചൂണ്ടിക്കാട്ടി.ഡ്രൈവറെ പൊൻകുന്നം യൂണിറ്റിൽ തന്നെ ജോലിയിൽ തുടരാൻ അനുവദിക്കണമെന്ന് കോടതി നിർദേശം നൽകി.
മുണ്ടക്കയത്തു നിന്ന് തിരുവനന്തപുരത്തേക്ക് പോയ ഫാസ്റ്റ് പാസഞ്ചർ ബസിന്റെ മുൻഭാഗത്ത് 2 പ്ലാസ്റ്റിക് കുപ്പികൾ വച്ചതിനാണ് മന്ത്രിയുടെ നിർദേശപ്രകാരം ഡ്രൈവറായ ജയ്മോനെ പാലാ പൊൻകുന്നം ഡിപ്പോയിൽ നിന്ന് തൃശൂർ പുതുക്കാട് ഡിപ്പോയിലേക്ക് സ്ഥലം മാറ്റിയത്.ഇതിനെതിരെ ജയ്മോൻ ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു .ഡ്രൈവര്‍ക്ക് പിന്നിൽ യുഡിഎഫ് ആണെന്ന് കെബി ഗണേഷ്‍കുമാര്‍ ആരോപിച്ചു.