പത്തനംതിട്ട: ജില്ലാ വനിത ശിശു വികസന ഓഫീസിന്റെ ആഭിമുഖ്യത്തിൽ ജില്ല പഞ്ചായത്ത് വാർഷിക പദ്ധതി 2025-26 ന്റെ ഭാഗമായ ജൻഡർ പദവി പഠന റിപ്പോർട്ട് “സമേതം” പ്രകാശനം പത്തനംതിട്ട മാർ യൗസേബിയോസ് ഹാളിൽ നടന്നു. ജില്ല പഞ്ചായത്ത് പ്രസിഡന്റ് ജോർജ് എബ്രഹാം പ്രകാശന കർമ്മം നിർവഹിച്ചു. ജില്ല പഞ്ചായത്ത് ക്ഷേമ കാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർ പേഴ്സൺ ജിജി മാത്യു അധ്യക്ഷനായി.
വനിത ശിശുവികസന ഓഫീസർ കെ വി ആശാമോൾ, ജില്ല പഞ്ചായത്ത് വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർ പേഴ്സൺ സി. കെ ലതാ കുമാരി, ജില്ല പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർ പേഴ്സൺ ആർ. അജയകുമാർ, ജില്ല പഞ്ചായത്ത് കോഴഞ്ചേരി ഡിവിഷൻ അംഗം സാറ തോമസ്, ആസൂത്രണ സമിതി അംഗം എം വി രമാ ദേവി, പത്തനംതിട്ട എൻ എച് എം ആശ കോർഡിനേറ്റർ ഡോ. അമല മാത്യു എന്നിവർ പ്രസംഗിച്ചു.