ബെംഗളൂരു : ഹൈദരാബാദ്-ബെംഗളൂരു ദേശീയപാതയില്‍ ബസ് കത്തി 24 പേര്‍ മരിച്ചു .ഹൈദരാബാദില്‍ നിന്ന് ബെംഗളൂരുവിലേക്ക് പുറപ്പെട്ട വോള്‍വോ മള്‍ട്ടി ആക്‌സില്‍ സ്ലീപ്പര്‍ ബസ്സാണ് കത്തിയത്.40 പേർ ബസിലുണ്ടായിരുന്നു .15പേരെ ബസ്സിൽനിന്ന് രക്ഷപ്പെടുത്തി.ആന്ധ്രയിലെ കുര്‍നൂലില്‍ പുലര്‍ച്ചെ 3.30 ഓടെയാണ് അപകടം. ഇരുചക്ര വാഹനത്തില്‍ ബസ് ഇടിച്ചതിന് പിന്നാലെയാണ് തീപിടിത്തമുണ്ടായതെന്നാണ് വിവരം .






