Thursday, October 8, 2026
No menu items!

subscribe-youtube-channel

HomeNewsഓപ്പറേഷൻ ഹണിഡ്യൂക്‌സ്...

ഓപ്പറേഷൻ ഹണിഡ്യൂക്‌സ് : ജി.എസ്.ടി വകുപ്പ് 157.87 കോടി രൂപയുടെ വിറ്റ് വരവ് വെട്ടിപ്പ് കണ്ടെത്തി

തിരുവനന്തപുരം : ”ഓപ്പറേഷൻ ഹണിഡ്യൂക്‌സ്’ എന്ന പേരിൽ സംസ്ഥാന ജി.എസ്.ടി വകുപ്പ് ഇന്റലിജൻസ് & എൻഫോഴ്‌സ്‌മെന്റ് വിഭാഗം സംയുക്തമായി സംസ്ഥാന വ്യാപകമായി റെസ്റ്റോറന്റുകളിൽ നടത്തിയ പരിശോധനയിൽ 157.87 കോടി രൂപയുടെ വിറ്റ് വരവ് വെട്ടിപ്പ് കണ്ടെത്തി. ഒക്ടോബർ 22 നു വൈകുന്നേരം 6 മണിക്ക് ആരംഭിച്ച പരിശോധന ഒക്ടോബർ 23 ന് പുലർച്ചെ വരെ നീണ്ടു.

സംസ്ഥാന ജി.എസ്.ടി ഇന്റലിജൻസ് & എൻഫോഴ്‌സ്‌മെന്റ് വിഭാഗത്തിലെ 41 യൂണിറ്റുകളാണ് സംയുക്തമായി സംസ്ഥാനത്തുടനീളമുള്ള 42 റെസ്റ്റോറന്റുകളിൽ ഒരേ സമയം പരിശോധന നടത്തിയത്. പ്രാഥമിക കണക്കുകൾ പ്രകാരം 157.87 കോടി രൂപയുടെ വിറ്റുവരവ് വെട്ടിപ്പും, 7.89 കോടി രൂപയുടെ നികുതി വെട്ടിപ്പും കണ്ടെത്തി. പരിശോധനയുടെ ഭാഗമായി ഇതുവരെ 68.80 ലക്ഷം രൂപ പിരിച്ചെടുത്തായി സംസ്ഥാന ജി.എസ്.ടി കമ്മീഷണർ അറിയിച്ചു. .

 

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

മലയാളം വാനോളം, ലാൽസലാം’: മോഹൻലാലിന് ആദരം ഒക്ടോബർ നാലിന്

തിരുവനന്തപുരം : ചലച്ചിത്ര ലോകത്തിന് നൽകിയ സമഗ്ര സംഭാവനയ്ക്കുള്ള രാജ്യത്തിന്റെ പരമോന്നത ബഹുമതിയായ ദാദാസാഹിബ് ഫാൽക്കെ പുരസ്‌കാരം നേടിയ നടൻ മോഹൻലാലിന് സംസ്ഥാന സർക്കാരിന്റെ ആദരം. 'മലയാളം വാനോളം, ലാൽസലാം' എന്ന് പേരിട്ടിരിക്കുന്ന...

കാട്ടാന ആക്രമണം : ജനകീയ പ്രതിഷേധ മാര്‍ച്ചില്‍ സംഘര്‍ഷം

പത്തനംതിട്ട : പത്തനംതിട്ട തുലാപ്പള്ളിയിൽ കാട്ടാന ആക്രമണത്തിൽ ഓട്ടോ ഡ്രൈവർ ബിജു കൊല്ലപ്പെട്ടതിൽ പ്രതിഷേധിച്ച് കണമല ഫോറസ്റ്റ് സ്റ്റേഷനിലേക്ക് നാട്ടുകാർ നടത്തിയ ജനകീയ പ്രതിഷേധ മാര്‍ച്ചില്‍ സംഘര്‍ഷം. മാര്‍ച്ചില്‍ പ്രദേശവാസികളും പൊലീസും തമ്മിൽ...
- Advertisment -

Most Popular

- Advertisement -