കോട്ടയം : രാഷ്ട്രപതിയുടെ പാലായിലെ സന്ദർശനത്തിനിടെ സുരക്ഷാവീഴ്ച്ച . വാഹനങ്ങൾക്ക് പ്രവേശനമില്ലാത്ത റോഡിലൂടെ മൂന്ന് പേരാണ് ഒരു ബൈക്കിൽ പോയത്. ബൈക്കിന്റെ മുന്നിലുണ്ടായിരുന്ന ആൾക്കു മാത്രമാണ് ഹെൽമെറ്റ് ഉണ്ടായിരുന്നത്. പൊലീസ് തടഞ്ഞിട്ടും നിൽക്കാതെ യുവാക്കൾ ബൈക്കിൽ യാത്ര തുടർന്നു.പാലാ സെന്റ് തോമസ് കോളജിന്റെ പ്ലാറ്റിനം ജൂബിലി സമാപന സമ്മേളനത്തിൽ പങ്കെടുക്കാനാണ് രാഷ്ട്രപതി കോട്ടയത്തെത്തിയത്. യുവാക്കളെ കണ്ടെത്താൻ പൊലീസ് അന്വേഷണം ആരംഭിച്ചു.






