ഹൈദരാബാദ് : ആന്ധ്രയിൽ വീശിയടിച്ച മൊൻ താ ചുഴലിക്കാറ്റിൽ 4 മരണം .അര്‍ദ്ധരാത്രി ആന്ധ്രയുടെ കരയില്‍ പ്രവേശിച്ച മോന്‍താ ചുഴലിക്കാറ്റിന്റെ ശക്തി ക്ഷയിച്ച് വെറും ചുഴലിക്കാറ്റായി മാറി ഒഡിഷ ഭാഗത്തേയ്ക്ക് നീങ്ങി. റായലസീമ, തെലങ്കാന, തെക്കൻ ഛത്തീസ്ഗഡ്, ഒഡീഷ എന്നിവിടങ്ങളിൽ കനത്ത മഴയാണ്. കാക്കിനടയിൽ രൂക്ഷമായ കടൽക്ഷോഭം ഉണ്ടായി. വീടുകളിൽ വെള്ളം കയറുകയും റോഡുകൾ തകരുകയും ചെയ്തു .കനത്ത മഴ കാരണം ട്രെയിൻ, വിമാന സർവീസുകൾ താറുമാറായി.






