ആലപ്പുഴ : കുട്ടനാട്ടിലെ നെൽകൃഷി മേഖലയിലെ പ്രശ്നങ്ങൾ ചർച്ച ചെയ്യുന്നതിന് വിവിധ പാടശേഖരസമിതികളുടെയും നെല്ലുൽപാദക സമിതികളുടെയും ഭാരവാഹികളെ പങ്കെടുപ്പിച്ചു യോഗം ചേർത്തു. കൃഷിവകുപ്പ് ഡയറക്ടർ, സപ്ലൈകോ മാനേജിംഗ് ഡയറക്ടർ,ആലപ്പുഴ കോട്ടയം ജില്ലകളിലെ പ്രിൻസിപ്പൽ കൃഷി ഓഫീസർമാർ, കൃഷി, വൈദ്യുതി, റവന്യൂ വകുപ്പിലെ ഉദ്യോഗസ്ഥർ തുടങ്ങിയവർ യോഗത്തിൽ പങ്കെടുത്തു.
കുട്ടനാട് മേഖലയിലെ നെൽകൃഷിക്ക് ആവശ്യമായ വിത്ത് യഥാസമയം ലഭ്യമാക്കുക,നെല്ല് സംഭരണം കാര്യക്ഷമ മാക്കുക, മടവീഴ്ചയുടെ പണം ഉടൻ ലഭ്യമാക്കുക, കക്ക, ഡോളോ മൈറ്റ് എന്നിവ ആവശ്യത്തിന് ലഭ്യമാക്കുക, മില്ലുകാർ കിഴിവിന്റെ പേരിൽ നെല്ല് എടുക്കാതെ മാറിനിൽക്കുന്നു, തണ്ണീർമുക്കം ബണ്ടിന്റെ ഷട്ടറുകൾ ക്രമീകരിക്കണം, ഓരു മുട്ടുകൾ സമയബന്ധിതമായി ഇടണം,കക്ക, ഡോളോ മൈറ്റ് എന്നിവയോടൊപ്പം കാൽസ്യം സി ലിക്കേറ്റ് കൂടി വിതരണം ചെയ്യണം, മേഖലയിൽ വോൾട്ടേജ് ക്ഷാമം പരിഹരിക്കണം, വൈദ്യുതി ബോർഡ് ഡെപ്പോസിറ്റ് തുക സ്വീകരിക്കുന്നത് ഒഴിവാക്കണം, സമിതികൾ വിത്തു വാങ്ങിയതിന്റെ കുടിശ്ശിക തുക ലഭിക്കണം, സ്ലുയിസുകളുടെ അറ്റകുറ്റപ്പണി നടത്തണം, പമ്പിങ് സബ്‌സിഡി കുടിശിക അനുവദിക്കണം തുടങ്ങിയ വിഷയങ്ങളാണ് പാടശേഖരസമിതി പ്രതിനിധികൾ ഉന്നയിച്ചത്.
             
നെല്ല് സംഭരണത്തിനായി     പടശേഖങ്ങൾക്ക് അനുവാദിച്ച മില്ലുകാർ  നെല്ല് എടുക്കുന്നതിൽ നിന്നും പിന്മാറാതിരിക്കാൻ കർശന നടപടി സ്വീകരിച്ചിട്ടുണ്ടെന്ന് സിവിൽ സപ്ലൈസ് മാനേജിങ് ഡയറക്ടർ അറിയിച്ചു.
        
കുട്ടനാട് നെൽ കൃഷിക്ക് ആവശ്യമുള്ള വിത്ത് ഉടനെ തന്നെ ലഭ്യമാക്കുന്നതിനും കൃഷിക്ക് എത്ര കക്ക ആവശ്യമാണെന്ന് കണക്കാക്കി അവ പൂർണമായി നൽകുന്നതിനും, ഓരു മുട്ടുകൾ സ്ഥാപിക്കുന്നതിനും നടപടി സ്വീകരിക്കാൻ ബഹു.മന്ത്രി കൃഷി ഡയറക്ടറെ ചുമതലപ്പെടുത്തി.
കുട്ടനാട് പാടശേഖരങ്ങൾക്ക് നൽകിയിട്ടുള്ള വെർട്ടിക്കൽ ആക്സിയൽ പമ്പുകളും, പെട്ടി /പറ എന്നിവയും മറിച്ചു വിൽക്കുന്നത് ശ്രദ്ധയിൽപ്പെടുത്തി യതിന്റെ അടിസ്ഥാനത്തിൽ പമ്പുകളുടെ വിവരശേഖരണം നടത്തുന്നതിനായി ബന്ധപ്പെട്ട കൃഷി അസിസ്റ്റന്റ് ഡയറക്ടർ, കൃഷി അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എഞ്ചിനീയർ, കൃഷി ഓഫീസർമാർ എന്നിവരുടെ ടീമിനെ നിയോഗിക്കാനും മൂന്നു ദിവസത്തിനകം ഓരോ പ്രദേശവും സന്ദർശിച്ച് പമ്പ് സെറ്റുകളുടെ പ്രവർത്തനം വിലയിരുത്തുന്നതിനും നിർദ്ദേശം നൽകി.    
            
കൊയ്ത്ത് സമയത്ത് യന്ത്രങ്ങളുടെ കാര്യക്ഷമത പരിശോധിക്കുവാൻ കാർഷിക യന്ത്രവൽക്കരണ മിഷന്റെ പ്രവർത്തനവും റാപ്പി ഡ് റെസ്പോൺസ് ടീമിന്റെ പ്രവർത്തനവും ഈ സീസണിലും ഉറപ്പാക്കുമെന്ന് മന്ത്രി ഉറപ്പു നൽകി.




                                    

