തിരുവനന്തപുരം : വീട്ടിലിരുന്നുള്ള മദ്യപാനം ചോദ്യം ചെയ്ത അമ്മയെ മകൻ കഴുത്തറുത്ത് കൊന്നു.കമ്മീഷണർ ഓഫീസിലെ ഉദ്യോഗസ്ഥയായിരുന്ന നേമം കല്ലിയൂർ ലക്ഷ്മി നിവാസിൽ വിജയകുമാരി(77)യാണ് കൊല്ലപ്പെട്ടത്.സംഭവത്തിൽ റിട്ട. കോസ്റ്റ് ഗാർഡ് ഉദ്യോഗസ്ഥനായ മകൻ അജയകുമാർ പിടിയിലായി.
ഇന്നലെ രാത്രി 11 മണിയോടെയാണ് സംഭവം. അമ്മയും മകനുമാണ് വീട്ടിലുണ്ടായിരുന്നത്. മദ്യത്തിന് അടിമയായിരുന്ന പ്രതിയെ വിജയകുമാരി വഴക്കുപറഞ്ഞതോടെ കത്തി ഉപയോഗിച്ച് വയറ്റിൽ കുത്തുകയും പിന്നീട് വീടിന് പുറത്തേക്ക് ഓടിയ അമ്മയെ കഴുത്തറുത്ത് കൊല്ലുകയുമായിരുന്നു. കൊലപാതകശേഷം അമ്മയുടെ മൃതദേഹം മദ്യം ഒഴിച്ചു കത്തിക്കാനും അജയകുമാർ ശ്രമിച്ചു.നാട്ടുകാരും പൊലീസും ചേർന്നാണ് അജയകുമാറിനെ കീഴടക്കിയത്.




                                    

