പരുമല : നമ്മുടെ ജീവിതത്തില്‍ ദൈവം നല്‍കിയിരിക്കുന്ന വരങ്ങളെയും ദാനങ്ങളെയും നന്മകളെയും മനസ്സിലാക്കി അവയില്‍ സംതൃപ്തി കണ്ടെത്താന്‍ പഠിക്കണം എന്ന് ഗീവര്‍ഗീസ് മാര്‍ പീലക്സിനോസ് മെത്രാപ്പോലീത്ത. പരുമല പെരുന്നാളിനോട് അനുബന്ധിച്ച് നടന്ന പേട്രന്‍സ് ഡേ സെലിബ്രേഷന്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ലഭിച്ചതില്‍ സന്തോഷിക്കുകയും, ഉള്ളതുകൊണ്ട് തൃപ്തരാവുകയും ചെയ്യണം എന്നും അദ്ദേഹം പറഞ്ഞു. പരുമല സെമിനാരി അസിസ്റ്റന്റ് മാനേജര്‍ ഫാ. ജെ മാത്യുകുട്ടി അധ്യക്ഷത വഹിച്ചു.
ഉന്നത വിജയം കരസ്ഥമാക്കിയ വിദ്യാര്‍ത്ഥികളെ അനുമോദിക്കുകയും ചെയ്തു. ഫാ. ഡോ. കുര്യന്‍ ഡാനിയേല്‍, അഡ്വ.മനോജ് മാത്യു, പ്രൊഫ.കെ. കെ രാജു, പ്രൊഫ. കെ. എ ടെസ്സി, അസിസ്റ്റന്റ് പ്രൊഫ. വിദ്യ വിജയന്‍ എന്നിവര്‍ പ്രസംഗിച്ചു.




 
                                    

