മുംബൈ : മുംബൈയിലെ സ്റ്റുഡിയോ കെട്ടിടത്തില്‍ 17 കുട്ടികളടക്കം 19 പേരെ ബന്ദികളാക്കിയ പ്രതി വെടിയേറ്റു കൊല്ലപ്പെട്ടു.പ്രതി രോഹിത് ആര്യയാണ് രക്ഷാപ്രവർത്തനത്തിനിടെ വെടിയേറ്റു കൊല്ലപ്പെട്ടത് .
വെബ്‌സീരിസ് ഓഡിഷനെന്ന പേരിലാണ് രോഹിത് ആര്യ കുട്ടികളെ ‘ആര്‍എ സ്റ്റുഡിയോ’ കെട്ടിടത്തിലേക്ക് വിളിച്ചുവരുത്തിയത്.17 കുട്ടികളടക്കം 19 പേരെ ഇയാള്‍ പിന്നീട് വാതില്‍ പൂട്ടിയിട്ട് ബന്ദികളാക്കുകയായിരുന്നു. ഉച്ചയ്ക്ക് രണ്ടുമണിയോടെയാണ് സംഭവത്തെക്കുറിച്ച് പോലീസ് സ്‌റ്റേഷനില്‍ വിവരം ലഭിക്കുന്നത്. തനിക്ക് ചില ആവശ്യങ്ങളുണ്ടെന്നു പറഞ്ഞ് ഇയാൾ ഒരു വിഡിയോ പുറത്തുവിട്ടിരുന്നു.
അനുനയ ശ്രമങ്ങള്‍ പരാജയപ്പെട്ടതോടെയാണ് സ്റ്റുഡിയോക്കുള്ളില്‍ കയറി ഓപ്പറേഷന്‍ നടത്താന്‍ പോലീസ് തീരുമാനിച്ചത് .സാരമായി പരുക്കേറ്റ ഇയാളെ ആശുപത്രിയിലെത്തിച്ചതിനു പിന്നാലെയാണ് മരിച്ചത്.സ്റ്റുഡിയോക്കുള്ളില്‍നിന്ന് ഒരു എയര്‍ഗണ്ണും ചില രാസവസ്തുക്കളും കണ്ടെടുത്തതായി പോലീസ് പറഞ്ഞു






