Sunday, September 27, 2026
No menu items!

subscribe-youtube-channel

HomeNewsKottayamനിയന്ത്രണം വിട്ട...

നിയന്ത്രണം വിട്ട കാർ തോട്ടിലേക്കു മറിഞ്ഞ് ഡോക്ടർക്ക് ദാരുണാന്ത്യം

കോട്ടയം : വൈക്കത്ത് നിയന്ത്രണം വിട്ട കാർ തോട്ടിലേക്കു മറിഞ്ഞ് ഡോക്ടർക്ക് ദാരുണാന്ത്യം. ഒറ്റപ്പാലം സ്വദേശിയായ ഡോ.അമൽ സൂരജ് (33) ആണ് മരിച്ചത്. കൊട്ടാരക്കരയിലെ സ്വകാര്യ ആശുപത്രിയിലെ ഡോക്ടറാണ്. വേമ്പനാട്ടു കായലുമായി ബന്ധിപ്പിക്കുന്ന കെവി കനാലിലാണ് അപകടം നടന്നത്.

ഇന്നലെ രാത്രിയാണ് അപകടമുണ്ടായത്.ഇന്നു രാവിലെ നാട്ടുകാർ കാർ തോട്ടിൽ കിടക്കുന്നതു കണ്ടാണ്ട് അപകടവിവരം അറിയുന്നത്.കാർ നിയന്ത്രണം വിട്ട് കനാലിലേക്ക് മറിഞ്ഞു എന്നാണ് പൊലീസിന്റെ പ്രാഥമിക നി​ഗമനം. കാറിനുള്ളിലെ ഫ്രിഡ്ജില്‍ മരുന്നുകളും സൂക്ഷിച്ചിരുന്നു. വൈക്കത്ത് നിന്നുള്ള അഗ്‌നിരക്ഷാ സേനയും പൊലീസ് സംഘവും ചേര്‍ന്ന് നടത്തിയ തിരച്ചിലിനൊടുവിലാണ് മൃതദേഹം കണ്ടെത്തിയത്. മൃതദേഹം വൈക്കം താലൂക്ക് ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി.  

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

ആറന്മുള ഉതൃട്ടാതി ജലോത്സവം: ജാഗ്രത നിർദ്ദേശം

പത്തനംതിട്ട: ആറന്മുള ഉതൃട്ടാതി ജലോത്സവം സെപ്റ്റംബർ 9 ന് നടക്കുന്ന സാഹചര്യത്തിൽ പമ്പാ നദിയിൽ മതിയായ അളവിൽ ജലനിരപ്പ് ഇല്ലാത്തപക്ഷം കക്കാട്, ശബരിഗിരി പവർഹൗസുകളിൽ പരമാവധി ഊർജ്ജ ഉല്പാദനം നടത്തി ജല ലഭ്യത...

ശക്തമായ മഴയിൽ റാന്നി ഒറ്റപ്പെട്ടു

റാന്നി : പ്രളയ സമാനമായി പെയ്യുന്ന ശക്തമായ മഴയിൽ റാന്നി ഒറ്റപ്പെട്ടു. റാന്നി ടൗണിൽ മുഴുവൻ വെള്ളം കയറി. വ്യാപാരികൾക്ക് സാധന സാമഗ്രികൾ യഥാസമയം മാറ്റാൻ കഴിയാതിരുന്നതിനാൽ വലിയ സാമ്പത്തിക ബാധ്യതയാണ് ഉണ്ടായിരിക്കുന്നത്....
- Advertisment -

Most Popular

- Advertisement -