Sunday, October 18, 2026
No menu items!

subscribe-youtube-channel

HomeNewsKottayamനിയന്ത്രണം വിട്ട...

നിയന്ത്രണം വിട്ട കാർ തോട്ടിലേക്കു മറിഞ്ഞ് ഡോക്ടർക്ക് ദാരുണാന്ത്യം

കോട്ടയം : വൈക്കത്ത് നിയന്ത്രണം വിട്ട കാർ തോട്ടിലേക്കു മറിഞ്ഞ് ഡോക്ടർക്ക് ദാരുണാന്ത്യം. ഒറ്റപ്പാലം സ്വദേശിയായ ഡോ.അമൽ സൂരജ് (33) ആണ് മരിച്ചത്. കൊട്ടാരക്കരയിലെ സ്വകാര്യ ആശുപത്രിയിലെ ഡോക്ടറാണ്. വേമ്പനാട്ടു കായലുമായി ബന്ധിപ്പിക്കുന്ന കെവി കനാലിലാണ് അപകടം നടന്നത്.

ഇന്നലെ രാത്രിയാണ് അപകടമുണ്ടായത്.ഇന്നു രാവിലെ നാട്ടുകാർ കാർ തോട്ടിൽ കിടക്കുന്നതു കണ്ടാണ്ട് അപകടവിവരം അറിയുന്നത്.കാർ നിയന്ത്രണം വിട്ട് കനാലിലേക്ക് മറിഞ്ഞു എന്നാണ് പൊലീസിന്റെ പ്രാഥമിക നി​ഗമനം. കാറിനുള്ളിലെ ഫ്രിഡ്ജില്‍ മരുന്നുകളും സൂക്ഷിച്ചിരുന്നു. വൈക്കത്ത് നിന്നുള്ള അഗ്‌നിരക്ഷാ സേനയും പൊലീസ് സംഘവും ചേര്‍ന്ന് നടത്തിയ തിരച്ചിലിനൊടുവിലാണ് മൃതദേഹം കണ്ടെത്തിയത്. മൃതദേഹം വൈക്കം താലൂക്ക് ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി.  

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

നഗരസഭാ ഓഫിസിൽ റീൽസ് ചിത്രീകരിച്ച സംഭവത്തിൽ ജീവനക്കാർ വിശദീകരണം നൽകി

തിരുവല്ല : തിരുവല്ല നഗരസഭാ ഓഫിസിൽ റീൽസ് ചിത്രീകരിച്ച സംഭവത്തിൽ ജീവനക്കാർ വിശദീകരണം നൽകി.കഴിഞ്ഞ ഞായറാഴ്ച ആണ് ജീവനക്കാർ റീൽസ് എടുത്തത്. ദുരന്ത നിവാരണ പ്രവർത്തനങ്ങളുടെ ഭാഗമായി ജില്ലാ കലക്ടറുടെ ഉത്തരവ് പ്രകാരമാണ്...

സെൻസസ് ആദ്യഘട്ടം ജൂലൈ ഒന്നിന് തുടങ്ങും

ആലപ്പുഴ : 2027 സെൻസസിൻ്റെ ആദ്യഘട്ടം ജൂലൈ ഒന്നു മുതൽ ജൂലൈ 30 വരെ നടക്കും.ഐ ടി സാങ്കേതികവിദ്യയുടെ സഹായത്തോടെയുള്ള ആദ്യ സെൻസസാണിത് . ജില്ലാതല സെൻസസ് ഉദ്യോഗസ്ഥരുടെ ആദ്യ ബാച്ചിനുള്ളപരിശീലനവു൦ ജില്ലയിൽ പുരോഗമിക്കുകയാണ്....
- Advertisment -

Most Popular

- Advertisement -