തിരുവല്ല: തിരുവല്ല നഗരസഭ കാവുംഭാഗം ഗവണ്മെന്റ് എൽ പി സ്കൂളിൽ പുതിയ ക്ലാസ്സ് മുറികളുടെ ഉദ്ഘാടനം നഗരസഭ ചെയർപേഴ്സൺ അനുജോർജ് നിർവഹിച്ചു. വാർഡ് കൗൺസിലർ അന്നമ്മ മത്തായി അധ്യക്ഷത വഹിച്ചു.
വൈസ് ചെയർമാൻ ജിജി വാട്ടശ്ശേരിൽ, ആരോഗ്യസ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ശോഭ ബിനു, കൗൺസിലർമാരായ ശ്രീനിവാസ് പുറയാറ്റ്, വിമൽ, വിജയൻ തലവന, അനു സോമൻ, റീനാ വിശാൽ, ശ്രീജ, മേഘ സാമുൽ, ഗംഗാ രാധാകൃഷ്ണൻ, മാതുസ് ചാലക്കുഴി, ഫിലിപ്പ് ജോർജ്, എ. ഇ. ഒ മിനികുമാരി, സ്കൂൾ ഹെഡ്മീസസ് ഗീതമണി, മുകേഷ്, പി.ടി.എ പ്രസിഡന്റ് അനൂപ് തോമസ് സി. മത്തായി, ടി. ബി ശശി എന്നിവർ പ്രസംഗിച്ചു






