Saturday, November 22, 2025
No menu items!

subscribe-youtube-channel

HomeNewsശബരിമലയില്‍ 24...

ശബരിമലയില്‍ 24 മണിക്കൂറും സുരക്ഷാവലയം തീര്‍ത്തു ഫയര്‍ ഫോഴ്സ്

ശബരിമല: ശബരിമലയില്‍ 24 മണിക്കൂറും സുരക്ഷാ വലയം തീര്‍ത്തു ഭക്തര്‍ക്ക് കരുതലായ് ഫയര്‍ ആന്‍ഡ് റസ്‌ക്യൂ ഫോഴ്സ്. സോപാനം, മാളികപ്പുറം, ഭസ്മക്കുളം, നടപ്പന്തല്‍, ശരംകുത്തി, മരക്കൂട്ടം, പാണ്ടിത്താവളം, കെ.എസ്.ഇ.ബി, കൊപ്രാക്കളം എന്നിങ്ങനെവിവിധ സ്ഥലങ്ങളാണ് ഫയര്‍ പോയിന്റുകളായി പ്രവര്‍ത്തിക്കുന്നത്.

ഇതോടൊപ്പം അരവണ കൗണ്ടറിനടുത്ത് ഫയര്‍ ആന്‍ഡ് റസ്‌ക്യൂ വിഭാഗത്തിന്റെ പ്രധാന കണ്‍ട്രോള്‍ റൂമും പ്രവര്‍ത്തിക്കുന്നു. ഫയര്‍ പോയിന്റുകളില്‍ സ്ഥാപിച്ചിട്ടുള്ള ഫയര്‍ ഹൈഡ്രന്റുകളുടെ പ്രവര്‍ത്തനക്ഷമത ഉറപ്പാക്കിയിട്ടുണ്ട്. 86 പേരടങ്ങുന്ന സംഘത്തെയാണ് മരക്കൂട്ടം മുതല്‍ സന്നിധാനം വരെ വിന്യസിച്ചിട്ടുള്ളത്. ഓരോ ഫയര്‍പോയിന്റിലും ആറു മുതല്‍ 10 ജീവനക്കാരുടെ സേവനം ലഭ്യമാണ്.

സന്നിധാനത്തെ ഹോട്ടലുകള്‍, അപ്പം, അരവണ കൗണ്ടര്‍,പ്ലാന്റ്, ശര്‍ക്കര ഗോഡൗണ്‍, കൊപ്രാക്കളം, വെടിപ്പുര തുടങ്ങി അപകട സാധ്യതയുള്ള എല്ലാ സ്ഥലങ്ങളിലും തീര്‍ഥാടനം ആരംഭിച്ചതു മുതല്‍ നിരന്തരമായ ഫയര്‍ ഓഡിറ്റിങ് നടത്തി വരുന്നുണ്ടെന്ന് ജില്ലാ ഫയര്‍ ഓഫീസര്‍ എസ് സൂരജ് പറഞ്ഞു.

ഇദ്ദേഹത്തിന്റെ നേതൃത്വത്തിലാണ്   ഇവിടെ സംഘം പ്രവര്‍ത്തിക്കുന്നത്.  സന്നിധാനത്ത് ഉള്‍പ്പടെ അടിയന്തര വൈദ്യസഹായം നല്‍കാന്‍ വകുപ്പ് പൂര്‍ണ സജ്ജമാണ്.ഓരോ പോയിന്റിലും സ്ട്രക്ചര്‍, സ്‌പൈന്‍ ബോര്‍ഡ് എന്നിവ കരുതിയിട്ടുണ്ട്. സഹായത്തിനായി 30 സിവില്‍ ഡിഫന്‍സ് വാളണ്ടിയേഴ്സിന്റെ സേവനവുമുണ്ട്.

അസ്‌കാലൈറ്റ്, ഹൈഡ്രോളിക് കട്ടര്‍, ഡിമോളിഷിങ് ഹാമര്‍, റോപ് റസ്‌ക്യൂ കിറ്റ്, ബ്രീത്തിങ് അപ്പാരറ്റസ്, ചെയിന്‍ സോ, ഭാരം ഉയര്‍ത്തുന്നതിനുള്ള ന്യുമാറ്റിക് ബാഗ്, ജനറേറ്റര്‍ തുടങ്ങി രക്ഷാപ്രവര്‍ത്തനത്തിനുള്ള എല്ലാവിധ ഉപകരണങ്ങളും സേനയുടെ കൈയില്‍ സജ്ജമാണ്. കൂടാതെ തെര്‍മല്‍ ഇമേജിംഗ് കാമറ പോലുള്ള ആധുനിക ഉപകരണങ്ങളുമുണ്ടെന്ന് സ്റ്റേഷന്‍ ഓഫീസര്‍ അര്‍ജുന്‍ കെ കൃഷ്ണന്‍ പറഞ്ഞു.

മരങ്ങള്‍ വീണുണ്ടാകുന്ന അപകടങ്ങള്‍ പോലുള്ള അടിയന്തരഘട്ടങ്ങളിലും അടിയന്തര വൈദ്യസഹായം ആവശ്യമുള്ള സാഹചര്യത്തിലും സേനയുടെ നേതൃത്വത്തില്‍ ദേശീയ ദുരന്ത നിവാരണ സേനാംഗങ്ങള്‍, പൊലീസ്, ദേവസ്വം ബോര്‍ഡ്എന്നിവരുമായി ചേര്‍ന്ന് പ്രവര്‍ത്തനം ഏകോപിപ്പിക്കും. ഫയര്‍ ഫോഴ്‌സ് കണ്‍ട്രോള്‍ സെന്ററുമായി ബന്ധപ്പെടേണ്ട നമ്പര്‍ : 04735 202033 (സന്നിധാനം), 04735 203333 (പമ്പ).

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

പെൺകുട്ടിയെ ലൈംഗിക പീഡനത്തിന് വിധേയയാക്കിയ യുവാവ് അറസ്റ്റിൽ

പത്തനംതിട്ട : പെൺകുട്ടിയെ നിരന്തരം ലൈംഗിക പീഡനത്തിന് വിധേയയാക്കിയ കേസിൽ പ്രതിയായ യുവാവിനെ പത്തനംതിട്ട പോലീസ് അറസ്റ്റ് ചെയ്തു. പ്രക്കാനം വലിയവട്ടം ചെമ്പില്ലാത്തറയിൽ വീട്ടിൽ എസ്. സുധി (23) ആണ് പിടിയിലായത്. സ്നേഹത്തിലായിരുന്ന പെൺകുട്ടിയെ...

ആറന്മുളയെ വാസ്തുവിദ്യയുടെ തലസ്ഥാനമാക്കും : മന്ത്രി സജി ചെറിയാൻ

ആറന്മുള: കേരളത്തിലെ വാസ്തുവിദ്യയുടെ  തലസ്ഥാനമായി ആറന്മുളയെ മാറ്റുകയാണ് സർക്കാരിന്റെ  ലക്ഷ്യമെന്ന് സാംസ്കാരിക വകുപ്പ് മന്ത്രി സജി ചെറിയാൻ. വാസ്തുവിദ്യ ഗുരുകുല അങ്കണത്തിലെ ഗ്രാമീണ കലാകേന്ദ്രത്തിന്റെ പൊതുസൗകര്യ വിപണനകേന്ദ്രം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പാരമ്പര്യ കരകൗശല...
- Advertisment -

Most Popular

- Advertisement -