പത്തനംതിട്ട: ശബരിമല സ്വർണക്കൊള്ളയിൽ തന്ത്രി കുടുംബവും സംശയ നിഴലിൽ. ദേവസ്വം ബോർഡ് മുൻ പ്രസിഡൻ്റ് കെ പത്മകുമാർ പ്രത്യേക അന്വേഷണ സംഘത്തിന് നൽകിയ മൊഴി തന്ത്രിക്കും മുൻ മന്ത്രിക്കും കഴിഞ്ഞ ദേവസ്വം ബോർഡിനും പ്രതിസന്ധി സൃഷ്ടിക്കുമെന്നാണ് കരുതുന്നത്.
തന്ത്രി കേസിൽ സാക്ഷിയാകുമോ അതോ പ്രതിയാകുമോ എന്നാണ് അറിയാനുള്ളത്. ശബരിമല സ്വർണ്ണക്കൊള്ളയിൽ താഴമൺ തന്ത്രി കുടുംബത്തിനും പങ്ക് ഉണ്ടെന്ന് ഏറെക്കുറെ സ്ഥിരീകരിച്ചു കഴിഞ്ഞു. ഉണ്ണികൃഷ്ണൻ പോറ്റിരാജീവരുടെ ബിനാമി ആണെന്ന് വരെയാണ് റിപ്പോർട്ടുകൾ.
തന്ത്രി രാജീവരര് പോറ്റിയോടൊപ്പം സ്വർണ്ണ പാളി ഉരുക്കിയ സ്വർണ്ണം മാറ്റിയെടുത്ത ബാഗ്ലൂരിലെ ജൂവലറിയിലും പോയി എന്ന് സൂചനയുണ്ട്. ഈ കാലയളവിൽ ശബരിമലയിലെ വാജി വാഹനം ( കൊടിമരത്തിലെ സ്വർണ്ണ കുതിര ) തന്ത്രി കൈവശപ്പെടുത്തിയതായും റിപ്പോർട്ടുണ്ട്. താഴമൺ തന്ത്രി കുടുംബത്തിലും റെയ്‌ഡ് ഉൾപ്പെടെയുള്ള പരിശോധനകൾ അന്വേഷണസംഘം നടത്തുന്നു എന്നാണ് ഇനി അറിയാനുള്ളത്.






