കൊല്ലം : ചടയമംഗലം ജടായു രാമ ക്ഷേത്രത്തെക്കുറിച്ച് വിശദമായി പ്രതിപാദിക്കുന്ന ബഹുവർണ്ണസചിത്ര പുസ്തകം മാതാ അമൃതാനന്ദമയി ദേവി പ്രകാശനം ചെയ്തു. രചയിതാവായ ബാംഗ്‌ളൂർ സ്വദേശി മാനിനി പുസ്തകം അമ്മക്ക് സമർപ്പിച്ചത്. താളുകൾ ഓരോന്നും മറിച്ചു നോക്കിയ അമ്മ ആശിർവദിച്ചു.
ആയിരം അടി ഉയരമുള്ള ജടായുപ്പാറയിൽ മണിക്കൂറുകളോളം ചെലവഴിച്ചുo വിവരങ്ൾ ശേഖരിച്ചും ദീർഘനാളത്തെ അന്വേഷണത്തിനും പഠനത്തിനും ശേഷമാണ് ഈ ആൽബപുസ്തകം തയ്യാറാക്കിയത്.ആയിരത്തെട്ടു പടവുകളുടെ നിർമ്മാണ ജോലികൾ പുരോഗമിക്കുന്ന ഈ വേളയിൽ” പദം പദം രാമ പാദം” എന്ന പ്രോജക്ട്ന്റെ വിശദാംശങ്ങൾ ഭക്ത ജനങ്ങൾക്ക് ഏറെ സഹായകരമാണ്.
സ്ത്രീസുരക്ഷയുടെയും പ്രകൃതി സംരക്ഷണത്തിന്റെ ഉജ്വല സന്ദേശം പകർന്നു കൊടുക്കുന്ന പരിപാവനമായ ഈ തീർത്ഥ സ്ഥാനം പരിരക്ഷിക്കുവാനും പടവുകൾ നിർമ്മിച്ച് ക്ഷേത്രത്തിൽ എത്തുവാനും പടവുകൾ ഓരോരുത്തരുടേയും വകയായി സമർപ്പിച്ച് ഈ മഹായജ്ഞം വിജയിപ്പിക്കണമെന്ന് മാനിനി അഭ്യർത്ഥിച്ചു.